
മേടരാശി
(അശ്വതി, ഭരണി,കാര്‍ത്തിക 1/4)
മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും സന്താനസുഖം ഉണ്ടാകും. ശത്രു ജയത്തിന് സാദ്ധ്യത കര്‍മ്മ സംബന്ധമായി നേട്ടങ്ങള്‍ ഉണ്ടാകും. ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ മാറികിട്ടും സാമ്പത്തിക ക്ലേശം അനുഭവപ്പെടും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. മാതൃസുഖ ക്കുറവു ഉണ്ടാകും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യസം ഉണ്ടാകും. ഭദ്രകാളിക്ഷേത്രത്തില്‍ അട നിവേദിക്കുക
ഇടവരാശി
(കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു അനുകൂല വിധി ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാക്കും, വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈകൊള്ളുക, കണ്ടക ശനികാലമായതിനാല്‍ ഔഷധ സേവ ആവശ്യമായി വരും..പിതൃസ്വത്ത് ലഭിക്കും. മാതൃകലഹത്തിന് സാദ്ധ്യതയുണ്ട്. ഗൃഹത്തില്‍ തസ്ക്കരഭയത്തിന് സാദ്ധ്യത . സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും . നരസിംഹമൂര്‍ത്തിക്ക് പാനകം നിവേദിക്കുക,
മിഥുനരാശി
(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ടജോലി ലഭിക്കും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും . കര്‍മ്മസംബന്ധമായി നേട്ടം ഉണ്ടാകും. സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികളില്‍ അലസത അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട് . ..പിതൃഗുണം പ്രതീക്ഷിക്കാം, സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.
സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക . ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും . ഹനുമാന് നാരങ്ങ, വെറ്റില മാല ചാര്‍ത്തുക.
കര്‍ക്കിടകരാശി
(പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക നേട്ടം ഉണ്ടാകും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും.ബുദ്ധിപരമായി. പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കഫരോഗാദികള് അനുഭവപ്പെടും. ഏതു കാര്യത്തിനും പ്രതീക്ഷിക്കുന്നതിലും അധികം ചിലവ് നേരിടും. കുടുംബ പരമായി കുടുതല്‍ ഉത്തര വാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടണ്ി വരും . ശിവന്ധാര, അഘോര അര്‍ച്ചന നടത്തുക
ചിങ്ങരാശി
(മകം, പൂരം, ഉത്രം 1/4)
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും മുന്‍കോപം നിയന്ത്രിക്കുക . സഹോദരസ്ഥാനീയര്‍ക്കു രോഗാരിഷ്ടതകള്‍ ഉണ്ടാകും കര്‍മ്മ സംബന്ധമായി പല വിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ണ്ടാകും ചിലര്‍ മനസില്‍ ഇഷ്ടപെടാത്തരീതിയില് പെരുമാറും. ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടം സംഭവിക്കും. കണ്ടക ശനികാലമായതിനാല്‍. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കണ്ഠത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക,
കന്നിരാശി
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഘോഷവേളകളില്‍ പങ്കെടുക്കും. വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. വിവാഹകാര്യങ്ങള്‍ തീരുമാനത്തില്‍ എടുക്കാന്‍ തടസം നേരിടും. എല്ലാ കാര്യങ്ങളിലും അലസത അനുഭവപ്പെടും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനകാര്‍ക്ക് തടസം നേരിടും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. വാതരോഗത്തിന് സാദ്ധ്യത. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക.
തുലാരാശി
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദാമ്പത്യ ജീവിതം സംതൃപ്ത മായിരിക്കും. മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അപ്രതീക്ഷിതമായി ഉന്നതസ്ഥാനം ലഭിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും. ഗൃഹസംബന്ധമായ ചിലവുകള്‍ വര്‍ദ്ധിക്കും, ദൂരയാത്രകള് ആവശ്യമായി വരും . സാമ്പത്തിക നേട്ടം ഉണ്ടാകും. പിതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ഉദ്ദ്യോഗ സംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. വെള്ളിയാഴ്ച ദിവസം ഗണപതി ക്ഷേത്ര ദര്‍ശനം, കറുകമാല ചാര്‍ത്തല്‍, ഗണപതിഹോമം ഇവ പരിഹാരമാകുന്നു.
വൃശ്ചികരാശി
(വിശാഖം 1/4, അനിഴം, ത്രികേട്ട)
വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദികലകളില്‍ താല്പര്യം വര്‍ദ്ധിക്കും. സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും. ഏതു പ്രതിസന്ധിയും അതിജീവി ക്കാന്‍ പ്രത്യേകം വൈഭവം ഉണ്ടാകും. ഭര്‍ത്താവിന്റെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജന പ്പെടുത്താന് കഴിയാതെ വരും. കണ്ടക ശനികാലമായതിനാല്‍. കര്‍മ്മ സംബന്ധമായി ധാരാളം ശത്രുക്കള്‍ ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും വിഷ്്ണു ക്ഷേത്ര ദര്‍ശനം, തുളസിപ്പൂവ് കൊണ്ട് അര്‍ച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.
ധനുരാശി
(മൂലം, പൂരാടം, ഉത്രാടം 1/4)
ധനപരമായി ക്ലേശങ്ങള്‍ ഉണ്ടാകുന്നതല്ല. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്ദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്കുപോക്ക് ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു തടസം വരാതിരിക്കാന്‍ ശ്രദ്ധിക്കണം ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. സുഹുര്ത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ജീവിത പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും. ശിവന് ശംഖാഭിഷേകം നടത്തുക.
മകരരാശി
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദ്യോഗാര്‍ത്ഥികളുടെ പരിശ്രമങ്ങള്‍ ഫലവത്താകും. കര്‍മ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകള്‍ അനുഭവപ്പെടും. ശത്രുക്കളുടെ ഗൂഡതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കുക . യാത്രകള്‍ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല സന്താനങ്ങള്‍ മുഖേന മനസന്തോഷം വര്‍ദ്ധിക്കും. വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഏഴരശനി കാലമായതിനാല്‍ ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം നടത്തുക
കുംഭരാശി
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കണ്ടത്തിനു മുകളിലോട്ടുള്ള അസുഖങ്ങള്‍ക്കു സാദ്ധ്യത . ആത്മീയകാര്യത്തിലും. ഈശ്വരീയ കാര്യത്തിലും ശ്രദ്ധ വര്‍ദ്ധിക്കുന്ന താണ്. കര്‍മ്മരംഗത്ത് ത്ടസ്സങ്ങള് നേരിടും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. അപ്രതീക്ഷിതമായി മനക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും. ഏഴരശനി കാലമായതിനാല്‍ കൂട്ടുബിസിനസില്‍ പാര്ട്ടണര്മാരുടെ നിസ്സകരണം മനപ്രയാസത്തിന് ഇടയാക്കും. ശാസ്താക്ഷേത്ര ദര്‍ശനം, വെള്ളിയാഴ്ച ദിവസം അനുകൂലം.
മീനരാശി
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മനസിനു സന്തോഷവും സമാധാനവും ലഭിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. യാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ഏതു കാര്യവും വിമര്‍ശന ബുദ്ധിയാല്‍ വീക്ഷിക്കും . ദുര്‍ഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക.