പിഎഫ് അക്കൗണ്ടിനും ഇനി എടിഎം കാർഡ്; EPFO 3.0 പദ്ധതിയുമായി കേന്ദ്രം

ജീവനക്കാര്‍ നല്‍കുന്ന പിഎഫ് വിഹിതത്തിന്‍റെ 12% പരിധി എടുത്തുകളയാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു
പിഎഫ് അക്കൗണ്ടിനും ഇനി എടിഎം കാർഡ്; EPFO 3.0 പദ്ധതിയുമായി കേന്ദ്രം | ATM card for PF account, EPFO 3.0
പിഎഫ് അക്കൗണ്ടിനും ഇനി എടിഎം കാർഡ്; EPFO 3.0 പദ്ധതിയുമായി കേന്ദ്രംRepresentative image
Updated on

ന്യൂഡൽഹി: പാന്‍ 2.0 പ്രഖ്യാപിച്ചതിനു പിന്നാലെ ഇപിഎഫ്ഒ 3.0 പ്ലാന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന്‍റെ ഭാഗമായി ഇപിഎഫിന് ഡെബിറ്റ് കാര്‍ഡ് മോഡല്‍ കാര്‍ഡ് നല്‍കാനാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെ തീരുമാനം. 2025 മെയ്-ജൂണ്‍ മാസത്തോടെ പദ്ധതി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ് മോഡൽ വരുന്നതോടെ ഇപിഎഫ് അക്കൗണ്ടിലെ പണം എടിഎം വഴി പിന്‍വലിക്കാനാകും. നിലവില്‍ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെടുക്കാന്‍ 7-10 ദിവസമെടുക്കും. എല്ലാ പിന്‍വലിക്കല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ആവശ്യമായ രേഖകള്‍ ഇപിഎഫ്ഒയ്ക്ക് സമര്‍പ്പിച്ചതിന് ശേഷമാണ് ഇത് ചെയ്യുന്നത്.

കൂടാതെ, ജീവനക്കാര്‍ നല്‍കുന്ന പിഎഫ് വിഹിതത്തിന്‍റെ 12% പരിധി എടുത്തുകളയാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതോടെ ജീവനക്കാര്‍ക്ക് അവരുടെ സേവിങ്സ് മുന്‍ഗണനകളെ അടിസ്ഥാനമാക്കി പിഎഫ് അക്കൗണ്ടുകളിലേക്ക് കൂടുതൽ പണമടയ്ക്കാനുള്ള സൗകര്യം ലഭിക്കും. എന്നാൽ, തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിൽ വർധനയുണ്ടാകില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com