ആയുര്‍വേദത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആതുരസേവകന്‍

ആയുര്‍വേദത്തിലൂടെയും അക്യുപങ്ചര്‍ ചികില്‍സാരീതിയിലൂടെയും അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ആയുര്‍വേദ ഡോക്ടറാണ് ഇ. ഡി. ജയന്‍
ആയുര്‍വേദത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആതുരസേവകന്‍

മുംബൈ : ജീവിതശൈലീരോഗങ്ങളുടെയും നൂതനരോഗങ്ങളുടെയും മുന്നില്‍ ആധുനിക വൈദ്യരംഗം പലപ്പോഴും പകച്ച് നില്‍ക്കുമ്പോള്‍, അതിനോട് പടവെട്ടാന്‍ ഇറങ്ങിത്തിരിച്ച് അഭിനന്ദനവും പ്രശംസയും ഏറ്റുവാങ്ങുന്ന ഒരുപാട് ആതുരസേവകരുണ്ട്. അലോപ്പതി ചികില്‍സാരംഗത്തുളളവര്‍ കൈവിട്ടതും, മുഖം തിരിച്ചതുമായ അസുഖങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമായി അംഗീകരിച്ചവര്‍ക്ക് രോഗശമനത്തിന്‍റെ ആശ്വാസം പകരുന്നവര്‍. ഇത്തരത്തിലുള്ള രോഗശമനത്തിന് ആയുര്‍വേദം കാരണമായിട്ടുണ്ട്. അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍  ആയുര്‍വേദത്തിന് കഴിഞ്ഞിട്ടുമുണ്ട്. ആയുര്‍വേദത്തിലൂടെയും അക്യുപങ്ചര്‍ ചികില്‍സാരീതിയിലൂടെയും അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ആയുര്‍വേദ ഡോക്ടറാണ് ഇ. ഡി. ജയന്‍. മുംബൈ ഐരോളി നിവാസിയായ ഇദ്ദേഹം ചികിത്സാരംഗത്ത് തന്‍റേതായ പാത വെട്ടിത്തുറന്ന് മുന്നേറുകയാണ്. 31 വര്‍ഷത്തെ ആയുര്‍വേദ ചികില്‍സാപരിചയവും ആത്മവിശ്വാസവുമാണ് അദ്ദേഹത്തിനു കരുത്തേകുന്നത്. 

പരിപൂര്‍ണ്ണരോഗമുക്തി ആയുര്‍വേദത്തിലൂടെ

ഒരാള്‍ രോഗിയായി അടുത്ത് വന്നാല്‍ വെറുതെയങ്ങ് ചികില്‍സിക്കുകയല്ല. അസുഖത്തെക്കുറിച്ചു ഗഹനമായ പഠനം നടത്തിയശേഷമാണു മരുന്ന് നിര്‍മിക്കുക. ഇത്തരത്തില്‍ ആഴത്തിലുള്ള ഗവേഷണത്തിലൂടെ മരുന്നുകള്‍ കണ്ടെത്തുന്ന ഇദ്ദേഹം ആയുര്‍വേദചികിത്സാരംഗത്തിന് നല്‍കുന്ന സംഭാവന വലുതാണ്. നിത്യജീവിതശൈലീ രോഗങ്ങളായ പ്രമേഹം, സന്ധിവാതം, തൈറോയ്ഡ്, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കെല്ലാം ഡോക്റുടെ പക്കല്‍ പരിഹാരവുമുണ്ട്, മരുന്നുമുണ്ട്. ഒരു മാസം മുതല്‍ മൂന്ന് മാസം വരെയുളള കാലയളവ് കൊണ്ട് മരുന്നുകളും കഷായങ്ങളും നല്‍കിയാണ് രോഗങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി മുക്തനാക്കുക. കാന്‍സര്‍ പോലും മാറ്റിയെടുക്കാന്‍ ആയുര്‍വേദ ചികിത്സ കൊണ്ട് സാധിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. കേരളത്തിന്‍റെ ആയുര്‍വേദത്തെ അത്ഭുതപൂര്‍വമായ അനുഭവത്താല്‍ മഹാരാഷ്ട്രക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചുരുക്കം ചില ഡോക്ടര്‍മാരിലൊരാളാണ് ഡോ. ഇ.ഡി. ജയന്‍.

ഫലം നല്‍കുന്ന ചികിത്സാരീതി

മറ്റുവിഭാഗങ്ങളിലുളള ഡോക്ടര്‍മാര്‍ വര്‍ഷങ്ങളായി ചികല്‍സിച്ചിട്ടും ഭേദമാകാത്തവരാണ് ജയന്‍ ഡോക്ടറെ ആദ്യകാലങ്ങളില്‍ തേടിയെത്തിയിരുന്നത്. ഒരു മാസത്തിനുളളില്‍ തന്നെ രോഗികള്‍ക്ക് ആശ്വാസം പകരാനായതോടെ ദിനംപ്രതി എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇന്ന് നൂറ് കണക്കിന് രോഗികള്‍ ജയന്‍ ഡോക്ടറെ കാണാന്‍ എത്തുന്നു. ആയുര്‍വേദമരുന്നുകളുടെ ഫലം ലഭിക്കാന്‍ കാലതാമസമെടുക്കും എന്ന പരമ്പരാഗത ചിന്തഗതിയേയും മുന്‍വിധികളെയും തിരുത്തിക്കുറിച്ചാണു ഡോക്ടറുടെ മുന്നേറ്റം. അലോപ്പതി മരുന്നുകളെ പോലെ തന്നെ ദിവസങ്ങള്‍ക്കുളളില്‍ ഫലം കാണുന്ന ചികില്‍സാരീതി ഡോക്ടറെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.

രോഗിയേയും രോഗത്തേയും അറിഞ്ഞുള്ള ചികിത്സ

ആയുര്‍വേദവും അക്യുപങ്ചറും സംയുക്തമായി പ്രാക്ടീസ് ചെയ്യുന്ന ജയന്‍ ഡോക്ടര്‍ മാരകരോഗങ്ങള്‍ക്കു വരെ ചികിത്സ നടത്തി വൈദ്യശാസ്ത്രലോകത്തെ പോലും അമ്പരപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം മരുന്നു കണ്ടെത്തിയിട്ടില്ലെന്നു വിധിയെഴുതിയ പല രോഗങ്ങള്‍ക്കും തന്‍റേതായ രീതിയില്‍ ചികിത്സ നടത്തി രോഗശമനം നല്‍കാനായിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
ജീവിതശൈലി രോഗങ്ങളായ ആര്‍ത്രൈറ്റിസ്, ഡയബറ്റിക്സ്, തൈറോയ്ഡ് എന്നിവയ്ക്കും ജയന്‍ ഡോക്ടറുടെ പക്കല്‍ നിശ്ചിതസമയം കൊണ്ട് ഭേദമാകുന്ന മരുന്നുകൂട്ടുകളുണ്ട്. പഞ്ചകര്‍മ്മ ചികിത്സയിലൂടെ നിരവധി പേര്‍ക്ക് ശരീരസൗഖ്യം നല്‍കാനായിട്ടുണ്ട്. പതിവായി ഒരേ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കാണപ്പെടുന്ന പുറംവേദന, മുട്ട് വേദന, കഴുത്ത് വേദന എന്നിവയെല്ലാം ഈ ഡോക്ടര്‍ വേഗത്തില്‍ മാറ്റിത്തരും. വിവിധ കാരണങ്ങള്‍ കൊണ്ട് ശരീരം തളര്‍ന്ന് പോയവര്‍ക്കും പ്രഷര്‍, ഷുഗര്‍ എന്നിവയുളളവര്‍ക്കും വെറും 28 ദിവസം കൊണ്ട് രോഗം മാറ്റിയെടുക്കുന്ന ജയന്‍ ഡോക്ടറുടെ ചികിത്സാമായാജാലം അടുത്തറിയാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. തന്‍റെ കൈവശമുളള അത്ഭുതസിദ്ധിയെ ബിസിനസാക്കി മാറ്റാന്‍ ശ്രമിക്കാതെ, രോഗിയേയും രോഗത്തേയും അറിഞ്ഞുള്ള ചികിത്സാരീതിയാണ് ഇദ്ദേഹം അവലംബിക്കുന്നത്.

രോഗകാരണം തിരിച്ചറിയണം

മുംബൈ ഐരോളിയില്‍ താമസിക്കുന്ന ഈ കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ ഭാര്യ മുംബൈയിലെ സാമൂഹപ്രവര്‍ത്തകയായ ബിന്ദു ജയനാണ്. രണ്ടു മക്കള്‍ വിദേശത്ത് എംബി.ബിഎസിന് പഠിക്കുന്നു. ഭാണ്ഡൂപില്‍ സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ജയന്‍ ഡോക്ടര്‍. തെറ്റായ അസുഖത്തിന് ചികത്സിക്കുകയാണ് പലരും ചെയ്ത് വരുന്നത്. യഥാര്‍ത്ഥരോഗ കാരണം അറിഞ്ഞേ ചികിത്സിക്കാവൂ എന്നു ജയന്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതശൈലീരോഗങ്ങളും മാരകരോഗങ്ങളും ചികിത്സിക്കാനായി പതിനായിരങ്ങള്‍ മുടക്കിയിട്ടും ആശ്വാസം കണ്ടെത്താത്തവര്‍ക്കു മുംബൈയിലെ ഭാണ്ഡൂപിലേക്ക് കടന്നു ചെല്ലാം, ജയന്‍ ഡോക്ടറെ കാണാം.


Dr. E. D. Jayan
KOTTAKKAL ARYA VAIDYA SALA
4/35 Manbai Keshvji wadi, Near Tikitar Industries,
Village Road, Bhandup (W), Mumbai-4000078
Mob. 9969481306, 934430002. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com