ചായ കുടിക്കാൻ നീണ്ട നിര; ബിഹാറി യുവാവിന്‍റെ കട വൈറലായി

ചായയും പൊഹയും വിദേശികളുടെ മനസ് കീഴടക്കി
bengali tea shop viral

ബിഹാറി യുവാവിന്‍റെ ചായക്കട വൈറലായി

Updated on

ലണ്ടൻ: ചന്ദ്രനിലെ ചായക്കട എന്നതു പോലെ രസകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ബിഹാറി യുവാവിന്‍റെ അമെരിക്കയിലെ ചായക്കടയാണ് താരം. വേറൊന്നുമല്ല, അവിടെ വിൽക്കുന്ന ചായയും പൊഹയുമാണ് (അവൽ) വിദേശികളുടെ മനസ് കീഴടക്കിയിരിക്കുന്നത്.

പ്രഭാകർ പ്രസാദ് എന്ന ബിഹാറി യുവാവാണ് ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ ചായയും അവലും വിൽക്കുന്നത്. ഒരു കപ്പ് ചായയ്ക്ക് 782 രൂപയും(8.65 ഡോളർ) ഒരു പ്ലേറ്റ് അവലിന് 1,512രൂപ( 16.80) ആണ് ഈടാക്കുന്നത്.

തന്‍റെ തെരുവോര കച്ചവടത്തെ കുറിച്ചുള്ള വീഡിയോകൾ @chaiguy_la എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ ആദ്യം പങ്കുവെച്ചത്. ഇതോടെ ഈ വീഡിയോ വേഗത്തിൽ വൈറലായി മാറി. ചായയ്ക്കായി ആളുകൾ ക്യൂ നിൽക്കുന്നതും വീഡിയോയിലുണ്ട്. പ്രഭാകറിനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com