50 കോടി രൂപ !! ലോകത്തിലെ ഏറ്റവും വിലകൂടിയ നായയെ സ്വന്തമാക്കി ബെംഗളൂരു സ്വദേശി | Video

50 കോടി രൂപ ചെലവിട്ട് 'കാഡബോംസ് ഒകാമി' എന്നുപേരുള്ള അപൂർവിയിനം വുൾഫ് ഡോ​ഗിനെ സ്വന്തമാക്കിയ ബെം​ഗളൂരു സ്വദേശി സതീഷ്. ഇന്ത്യൻ ഡോ​ഗ് ബ്രീഡർ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയാണ് എസ് സതീഷ്. കോക്കേഷ്യൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയും ചെന്നായയും ചേ‍ർന്ന സങ്കരയിനമാണ് ഇത്.

ഫെബ്രുവരിയിലാണ് യുഎസിൽ നിന്ന് 8മാസം പ്രായമുള്ള ഒകാമി ബെം​ഗളൂരുവിലെത്തിയത്. 75 കിലോഭാരവും 30 ഇഞ്ച് ഉയരുവുമുണ്ട് ഈ നായയ്ക്ക്. ദിവസം 3കിലോ മാംസം ആഹാരമാണ് വേണ്ടത്. ഷൂട്ടിങ്ങിന് വിട്ടുനൽകിയാൽ അരമണിക്കൂറിന് 2.45 ലക്ഷവും 5 മണിക്കൂറിന് 10 ലക്ഷം രൂപയും ഈടാക്കാനാണ് ഉടമയുടെ തീരുമാനം.

വിവിധ ഇനങ്ങളിൽപ്പെട്ട 150 നായകളാണ് സതീഷിന്‍റെ ബ്രീഡി ങ് കേന്ദ്രത്തിലുള്ളത്. കന്നുകാലികളെ സംംരക്ഷിക്കുന്നതിൽ പ്രശസ്തി നേടിയ കോക്കേഷ്യൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയെ മുൻപ് 20കോടിക്ക് സ്വന്തമാക്കി സതീഷ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com