'തടിച്ച കറുത്ത ഷര്‍ട്ടുകാരന്‍', ബില്ലില്‍ വരെ ബോഡി ഷെയ്മിങ്, ചര്‍ച്ച

റെഡ്ഡിറ്റിലൂടെ യുവാവ് തന്നെയാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്
Bengaluru man gets body-shamed on bill from restaurant

'തടിച്ച കറുത്ത ഷര്‍ട്ടുകാരന്‍', ബില്ലില്‍ വരെ ബോഡി ഷെയ്മിങ്, ചര്‍ച്ച

Updated on

ഭക്ഷണം കഴിക്കാന്‍ കയറുന്ന റസ്റ്റോറന്റിലെ ബില്ലില്‍ നമ്മളെ ബോഡി ഷെയിം ചെയ്യുന്ന ഒരു അവസ്ഥ ആലോചിച്ചുനോക്കൂ. ബെംഗളൂരു സ്വദേശിയായ യുവാവിനാണ് ഒരു ഹോട്ടലില്‍ നിന്ന് മോശം അനുഭവമുണ്ടായത്. ഹോട്ടലിലെ ബില്ലില്‍ പേരിന്റെ സ്ഥാനത്ത് യുവാവ് കാഴ്ചയില്‍ എങ്ങനെയാണ് എന്നാണ് രേഖപ്പെടുത്തിയത്. റെഡ്ഡിറ്റിലൂടെ യുവാവ് തന്നെയാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.

ബെംഗളൂരുവിലെ സബ്‌കോ ദി ക്രാഫ്റ്ററിയില്‍ നിന്നാണ് യുവാവിന് മോശം അനുഭവമുണ്ടായത്. ബില്ലിന്റെ ഫോട്ടോയാണ് യുവാവ് പങ്കുവച്ചത്. പേരിന്റെ സ്ഥാനത്ത് തടിച്ച കറുത്ത ഷര്‍ട്ടുകാരന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തന്നെ വെറും ശരീരം മാത്രമായി കണ്ടതാണ് യുവാവിനെ അസ്വസ്ഥനാക്കിയത്. ഇത് വ്യക്തമാക്കിക്കൊണ്ടാണ് യുവാവിന്റെ പോസ്റ്റ്. കസ്റ്റമറുടെ പേരോ ടേബിള്‍ നമ്പറോ ഓര്‍ഡര്‍ ഡീറ്റെയില്‍സോ ചേര്‍ക്കാമായിരുന്നില്ലേ എന്നും യുവാവ് ചോദിച്ചു. പിന്നാലെ നിരവധി പേരാണ് റസ്റ്റോറന്റിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

പിന്നാലെ പ്രതികരണവുമായി റസ്റ്റോറന്റ് തന്നെ രംഗത്തെത്തി. യുവാവിനോട് ക്ഷമാപണം നടത്തുകയും ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com