രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ പരമാവധി ശ്രദ്ധ വേണം

രാത്രി ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നത് ശരീരഭാരം, പോഷണപരിണാമ പ്രശ്നങ്ങള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കും
Beware in choosing night food
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ പരമാവധി ശ്രദ്ധ വേണം
Updated on

കൊച്ചി: രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ പരാമവധി ശ്രദ്ധ വേണമെന്ന് പ്രശസ്ത നൂട്രീഷനിസ്റ്റ് രോഹിണി പാട്ടീല്‍. രാത്രി ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്നത് ശരീരഭാരം, പോഷണപരിണാമ പ്രശ്നങ്ങള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.

രാത്രിയിലെ ലഘുഭക്ഷണത്തിനായി ബദാം, ഗ്രീക്ക് യോഗേര്‍ട്ട്, ചെറി തക്കാളി, കോട്ടേജ് ചീസ്, വേവിച്ച മുട്ട, കിവി എന്നിവ തെരഞ്ഞെടുക്കുന്നത് വിശപ്പിനെ തൃപ്തിപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിനും, അനാവശ്യമായ വണ്ണം വര്‍ധിക്കുന്നത് ഒഴിവാക്കാനും ബദാം സഹായിക്കും. 15 അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് ബദാം. മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ബദാം സഹായിക്കും.

ഗ്രീക്ക് യോഗേര്‍ട്ടിലെ അമിനോ ആസിഡ് ട്രിപ്റ്റോഫാന്‍ നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കും.

കലോറി കുറവായതിനാല്‍ രാത്രി വൈകിയുള്ള ലഘുഭക്ഷണത്തിനുള്ള മികച്ച തെരഞ്ഞെടുപ്പായിരിക്കും കോട്ടേജ് ചീസ്. വിറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ കലോറി കുറഞ്ഞ പഴമാണ് കിവി. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കലോറിയമുള്ള ഒരു സൗകര്യപ്രദമായ ഭക്ഷണ ഓപ്ഷനാണ് വേവിച്ച മുട്ടകളെന്നും വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com