

ബിർക്കിൻ ബാഗിന്‍റെ പ്രൗഢിക്ക് മങ്ങലേറ്റു
പാരീസ്: ഫ്രഞ്ച് ആഡംബര ബ്രാൻഡായ ബിർക്കിൻ ബാഗിന്‍റെ ലേല വില താഴേക്ക് പോയതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തവും വിലകൂടിയതുമായ ഒരു ഹാൻഡ്‌ബാഗാണ് ബിർക്കിൻ. സമ്പന്നർക്കിടയിൽ മാത്രം കണ്ടുവരുന്ന ഹൈ ക്ലാസ് ബാഗെന്ന് തന്നെ പറയാം. അടുത്തിടെ നടന്ന രണ്ട് ബ്ലോക്ക്ബസ്റ്റർ ലേലത്തിൽ ബിർക്കിൻ ബാഗിന്‍റെ വിലകൾ ഇടിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം ബിർകിൻ ബാഗ് ലോക പ്രശസ്തമായ ലേല സ്ഥാപനമായ സോത്ത്ബീസിൽ 2.9 മില്യൺ ഡോളറിനാണ് വിറ്റുപോയത്. ഇതോടെ ഫാഷൻ ലോകത്ത് ലേലവിവരം ചർച്ചയാവുകയാണ്.
ബേൺസ്റ്റൈന്‍റെ പഠനമനുസരിച്ച്, സെക്കൻഡ് ഹാൻഡ് ബിർക്കിൻ, കെല്ലി ബാഗുകളുടെ ലേല വിലകൾ താഴെക്ക് വരുകയാണെന്നാണ് വിവരം. കാഷ്വൽ ലുക്ക് നൽകുന്നതും, പ്രൗഢി നൽകുന്നതുമാണ് ബിർക്കിൻ ബാഗ്.
ഓരോ ബാഗും ഒരു വിദഗ്ദ്ധ കരകൗശല വിദഗ്ദ്ധൻ 15 മുതൽ 20 മണിക്കൂർ വരെ സമയം എടുത്ത് കൈകൊണ്ട് നിർമ്മിക്കുന്നവയാണ്. ഇത് ഉയർന്ന നിലവാരമുള്ള തുകൽ, അപൂർവ വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സമ്പത്തും, സ്റ്റാറ്റസും നിലനിർത്താൻ ഫാഷൻ ലോകം കണ്ടുപിടിച്ച ബാഗാണ് ബിർക്കിൻ ബാഗ്. ലോകത്തിലെ ഏറ്റവും ആഗ്രഹിക്കുന്ന ഫാഷൻ ആക്സസറികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇത് സമ്പന്നർക്കിടയിൽ ഒരു സ്റ്റാറ്റസ് ചിഹ്നമായി മാറി.
വളരെ ഉയർന്ന വില കാരണം ഇത് എപ്പോഴും ആക്‌സസ് ചെയ്യാൻ കഴിയാത്ത ഒന്നാണ്.1984-ൽ നടിയും ഗായികയുമായ ജെയ്ൻ ബിർക്കിനും ഹെർമിസ് സിഇഒ ജീൻ-ലൂയിസ് ഡുമസും തമ്മിലുള്ള വിമാനയാത്രയ്ക്കിടെ ഉണ്ടായ ആശയവിനിമയത്തിൽ നിന്നാണ് ഇതിന്‍റെ രൂപകൽപ്പന. ഈ ബാഗ് ലക്ഷ്വറി, സ്റ്റാറ്റസ്, മികച്ച കരകൗശലവിദ്യ എന്നിവയുടെ പ്രതീകമായിട്ട് അങ്ങനെ മാറി. ഇത് കെല്ലി ബാഗിനേക്കാൾ കൂടുതൽ കാഷ്വൽ ലുക്ക് നൽകുന്നു.