ആമസോൺ, ഫ്ലിപ്‌കാർട്ട് ഗോഡൗണുകളിൽ റെയ്ഡ്; ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു

നിലവാരമില്ലാത്ത ഉത്പന്നങ്ങൾക്ക് പുറമേ അംഗീകാരമില്ലാത്ത കളിപ്പാട്ടങ്ങൾ, ഇലക്‌ട്രിക് ഉത്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്
bis officials raided warehouses of amazon and flipkart

ആമസോൺ, ഫ്ലിപ്‌കാർട്ട് ഗോഡൗണുകളിൽ റെയ്ഡ്; ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Updated on

ന്യൂഡൽഹി: ഇ-കോമേഴ്സ് കമ്പനികളായ ആമസോണിന്‍റെയും ഫ്ലിപ്കാർട്ടിന്‍റെയും വെയർഹൗസുകളിൽ ബിഐഎസ് (BEAURO OF INDIAN STANDARDS - BIS) റെയ്ഡ്. മാനദണ്ഡങ്ങൾ പ്രകാരം ഗുണ നിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിൽക്കുന്നത് തട‍യാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഉപഭോക്തൃകാര്യമന്ത്രാലയം അറിയിച്ചു.

നിലവാരമില്ലാത്ത ഉത്പന്നങ്ങൾക്ക് പുറമേ അംഗീകാരമില്ലാത്ത കളിപ്പാട്ടങ്ങൾ, ഇലക്‌ട്രിക് ഉത്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ലക്നൗ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഗോഡൗണുകളിലാണ് റെയ്ഡ് നടന്നത്.

ബിഐഎസ് അംഗീകാരമില്ലാത്ത 7000 ഇലക്‌ട്രിക് വാട്ടർ ഹീറ്ററുകൾ, 4000 ഇലക്ട്രിക് ഫുഡ് മിക്സറുകൾ, 95 റൂം ഹീറ്ററുകൾ എന്നിവയും പിടിച്ചെടുത്തു. അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നത് തടയുന്നത്.

ഐഎസ്ഐ മാർക്കോ ലൈസൻസ് നമ്പരോ ഇല്ലാത്ത ഇത്തരം ഉപകരണങ്ങൾ ആവശ്യമായ ഗുണനിലവാര പരിശോധനകൾ പൂർത്തീകരിച്ചിട്ടുണ്ടാവില്ലെന്നും അതിനാൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാവാമെന്നും അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com