ലഹരിക്കെതിരേ ബോധവത്കരണം: കണ്ണുകെട്ടി വാഹനം ഓടിച്ച് 16 പേർ | Video

ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി 16 യുവതീയുവാക്കൾ കണ്ണുകെട്ടി വാഹനങ്ങൾ ഓടിച്ചു.

എറണാകുളം സീപോർട്ട് - എയർപോർട്ട് റോഡിലായിരുന്നു കേരള സ്കൂൾ ഓഫ് മെന്‍റലിസത്തിന്‍റെ നേതൃത്വത്തിലുള്ള ക്യാംപെയ്ൻ. മെന്‍റലിസ്റ്റ് ആദിലിന്‍റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് മെന്‍റലിസത്തിലെ വിദ്യാർഥികളാണ് കണ്ണു കെട്ടി 13 ഇരുചക്രവാഹനങ്ങളും മൂന്ന് കാറുകളും ഓടിച്ചത്. പരിപാടി ഇടയ്ക്കു വച്ച് പൊലീസ് തടഞ്ഞെങ്കിലും, പൊലീസിന്‍റെും ആർടിഒയുടെയും അനുമതിപത്രങ്ങൾ ഹാജരാക്കിയതിനെത്തുടർന്ന് തുടരാൻ അനുവദിച്ചു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com