ദാഹം മാറുന്നില്ലേ? പ്രമേഹം ആയിരിക്കാം; ലക്ഷണങ്ങൾ തിരിച്ചറിയാം

ഇവ തിരിച്ചറിയുന്നത് ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.
Blood sugar, diabetes symptoms

ദാഹം മാറുന്നില്ലേ? പ്രമേഹം ആയിരിക്കാം; ലക്ഷണങ്ങൾ തിരിച്ചറിയാം

Updated on

പ്രമേഹമുണ്ടെങ്കിൽ ശരീരം നിരവധി ലക്ഷണങ്ങളും കാണിക്കും. ഇവ തിരിച്ചറിയുന്നത് ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.

ഇടയ്ക്കിടെ മൂത്രശങ്ക

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതു മൂലം വൃക്കയുടെ ജോലി ഭാരം അമിതമാകും. കൂടുതലുള്ള ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിനുള്ള കഠിനമായ ശ്രമം മൂത്രത്തിന്‍റെ അളവ് കൂട്ടും. പ്രമേഹമുള്ളവർക്ക് ആദ്യമുണ്ടാകുന്ന ലക്ഷണമാണിത്.

ദാഹമേറുന്നു

മൂത്രത്തിന്‍റെ അളവ് കൂടുന്നതു കൊണ്ടു തന്നെ ശരീരത്തിൽനിന്ന് ‌ജലാംശം കൂടുതലായി നഷ്ടപ്പെടുകയും ചെയ്യും.അതിനാൽ എപ്പോഴും ദാഹം തോന്നും.

അസാധാരണമായി മെലിയുന്നത്

ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസ് ശരിയായി ഉപയോഗിക്കാൻ സാധിക്കാതെ വരുന്നതിനാൽ ശരീരം അസാധാരണമായി മെലിയാൻ തുടങ്ങും.

തളർച്ച

കോശങ്ങളിലേക്ക് വേണ്ടത്ര ഗ്ലൂക്കോസ് എത്താത്തതിനാൽ അസാധാരണമാം വിധം തളർച്ച തോന്നും. നിത്യ ജീവിതത്തിൽ ഇതു പ്രകടമായിരിക്കും.

കാഴ്ച മങ്ങൽ

പ്രമേഹമുള്ളവരുടെ കലകളിൽ നിന്ന് ഫ്ലൂയിഡ് പുറത്തേക്ക് തള്ളപ്പെടും. കണ്ണുകളിലെ ലെൻസിലും ഇതു സംഭവിക്കും. അതു മൂലം ഫോക്കസ് ചെയ്യുന്നതിനുള്ള കഴിവ് നഷ്ടപ്പെടും.

മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും

ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നതും അണുബാധകൾ ‌ഉണ്ടാകുന്നതും പ്രമേഹത്തിന്‍റെ ലക്ഷണമാണ്.

ചർമത്തിന് വരൾച്ച, ചൊറിച്ചിൽ

ചർമത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടു പോകുകയും ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ നിരന്തരമായുണ്ടാകുകയും ചെയ്യും.

അമിതമായ വിശപ്പ്

അമിതമായ വിശപ്പാണ് പ്രമേഹത്തിന്‍റെ മറ്റൊരു ലക്ഷണം. ശരീരത്തിലെത്തുന്ന ഗ്ലൂക്കോസ് ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കാത്തത് ആണ് ഇതിനു കാരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com