ഇത് കൊള്ളാമല്ലോ..! ഭക്ഷണത്തിനും ഇപ്പോള്‍ ഇഎംഐ സൗകര്യം..! | Video

ഭക്ഷണത്തിനും ഇഎംഐ സൗകര്യമാകുകയാണ് ഇപ്പോള്‍. 'ഈറ്റ് നൗ പേ ലേറ്റര്‍' (പിന്നീട് പണം നല്‍കുന്ന സംവിധാനം) സൗകര്യത്തിന് പുറകെ ഭക്ഷണത്തിന്‍റെ ബില്ലുകള്‍ ഇന്‍സ്റ്റോള്‍മെന്‍റുകളായി അടക്കാനാണ് ഈ പദ്ധതി. ഫിന്‍സെര്‍വ് കമ്പനികളും ഫുഡ് ഡെലിവെറി പ്ലാറ്റ്‌ഫോമുകളുമാൻ കൈകോര്‍ക്കുന്നത്. എന്നാൽ നമ്മുടെ ഇന്ത്യയിൽ അല്ല മറിച്ചി അമെരിക്കയിലാണ് ഈ പദ്ധതിക്ക് തുടക്കം ഇട്ടിരിക്കുന്നത് .

ആഗോള രംഗത്തെ പ്രമുഖരായ യുറോപ്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി ക്ലാര്‍നയും അമെരിക്കന്‍ ഫുഡ് ഡെലിവറി കമ്പനിയായ ഡോര്‍ഡാഷുമാണ് ഈ രംഗത്ത് പുതിയ കരാറില്‍ ഒപ്പുവെച്ചത്. കുറഞ്ഞത് 35 ഡോളര്‍ (3,000 രൂപ) വിലയുള്ള ഭക്ഷണത്തിന് വിവിധ ഇന്‍സ്റ്റോള്‍മെന്‍റുകളായി പണമടക്കാം. പലിശയില്ലാത്ത 4 ഇന്‍സ്റ്റാള്‍മെന്‍റുകളാണ് ഓഫര്‍ ചെയ്യുന്നത്. യുഎസിലെ മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഗ്രബ് ഹബും ക്ലാര്‍നയുമായി ഇത്തരമൊരു കരാറില്‍ എത്തിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ സൊമാറ്റോയും സ്വിഗിയും 'ബൈ നൗ പേ ലേറ്റര്‍' സൗകര്യം നല്‍കി വരുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്‍ ഒറ്റതവണയായി അടച്ചു തീര്‍ക്കുന്നതാണ് ഈ സംവിധാനം. ഇന്‍സ്റ്റോള്‍മെന്‍റ് രീതി അമെരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. ആഗോള വിപണി സാന്നിധ്യമുള്ള കമ്പനിയാണ് ക്ലാര്‍ന. ഇന്ത്യന്‍ ഫുഡ് ഡെലിവെറി മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുമുണ്ട്

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com