

30 സെക്കന്‍ഡില്‍ 195 തവണ കാമുകിയെ ചുംബിച്ചു, ഗിന്നസ് റെക്കോര്‍ഡ്
ചുംബിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട് ദബ്രസീല്‍ ദമ്പതികള്‍. അര സെക്കന്‍ഡില്‍ ഇരുന്നോളം ഉമ്മവെച്ചാണ് ദമ്പതികള്‍ പുത്തന്‍ റെക്കോര്‍ഡിട്ടത്. റെനാടോ ബൈമ ഗയയും കാമുകി നയാര റോബര്‍ട്ടയുമാണ് പുത്തന്‍ റെക്കോര്‍ഡിന് ഉടമ.
30 സെക്കന്‍ഡില്‍ 195 തവണയാണ് ഇവര്‍ ഉമ്മവച്ചത്. ഇതോടെ 30 സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ഉമ്മവയ്ക്കുന്നവരായി ഇവര്‍ മാറി. അന്താരാഷ്ട്ര ചുംബന ദിനത്തിലാണ് പുത്തന്‍ റെക്കോര്‍ഡ് പിറന്നത്. ലോകത്തിലെ ഏറ്റവും മികച്ച ദമ്പതികളാണ് തങ്ങളെന്നും ഒരു ടീമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ് ഗിന്നസ് റെക്കോര്‍ഡിനായി ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു.
ഡോക്ടര്‍മാരായ ഇരുവരും ഒന്നര വര്‍ഷമായി പ്രണയത്തിലാണ്. റെനാടോയും നയാരയും ചുംബിച്ച് റെക്കോര്‍ഡ് ഇടുന്നതിന്റെ വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പുറത്തുവിട്ടു. കാമുകിയുടെ കവിളില്‍ തുടര്‍ച്ചയായി ചുംബിക്കുന്ന റെനാടോയെയാണ് വിഡിയോയില്‍ കാണുന്നത്. ഇത് ആദ്യമായല്ല റെനാടോ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നത്.