ഷൂസിനുള്ളിൽ ബട്ടർ ചിക്കൻ; വിശക്കുമ്പോൾ ഷൂസ് ഊരി ഭക്ഷണം കഴിക്കാം, വീഡിയോ വൈറൽ

ഇൻഫ്ലുവൻസറായ ജൂലിയറ്റ് ആണ് ഒരു പുതിയ തരം ഷൂ അവതരിപ്പിച്ച് കാണികളെ അത്ഭുതപ്പെടുത്തിയത്
Butter chicken inside shoes, video viral

ഷൂസിനുള്ളിൽ ബട്ടർ ചിക്കൻ

Updated on

ന്യൂയോർക്ക്: വീഡിയോ വൈറലാകണം അതിന് എന്തും ചെയ്യും. അതാണ് ഇപ്പോഴെത്തെ ട്രെൻഡ്.വ്യത്യസ്ത തേടി നടക്കുന്നതിനിടെയാണ് ഇൻഫ്ളുവൻസറായ യുവതിക്ക് ഒരു ബുദ്ധി തോന്നിയത്. ഷൂവിന് അടിയിലെ അറ ഭക്ഷണം നിറയ്ക്കാൻ ഉപയോഗിക്കാമെന്ന്. അങ്ങനെ അത് ചെയ്തു നോക്കുകയും വിജയിക്കുകയും ചെയ്തു.

അങ്ങനെ ആ വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ജൂലിയറ്റ് എന്ന യുവതിയാണ് ഒരു പുതിയ തരം ഷൂ അവതരിപ്പിച്ച് കാണികളെ അത്ഭുതപ്പെടുത്തിയത്. കൈയ്യും വീശി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായാണ് യുവതി ഈ വീഡിയോ പരിചയപ്പെടുത്തിയത്. കാലിലിടുന്ന ഷൂസിനെ ഭക്ഷണ സ്റ്റോറേജ് ആക്കി മാറ്റിയായിരുന്നു പരീക്ഷണം. നല്ല ഭംഗിയുള്ള വെളുത്ത ഷൂസ്. അതിന്‍റെ ഹീലുള്ള ഭാഗമാണ് ഭക്ഷണ സ്റ്റോറേജ് ആക്കിയിരിക്കുന്നത്. സുതാര്യമായതുകൊണ്ട് തന്നെ ഭക്ഷണത്തിന്‍റെ നിറവും പുറത്ത് കാണാം.

ഷൂസിന്‍റെ മുകൾ ഭാഗത്ത് ബേസും വേർതിരിച്ചെടുക്കാവുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിലാണ് ജൂലിയറ്റ് ഭക്ഷണം നിറച്ചത്. വീഡിയോയിൽ ഷൂസ് തുറന്ന് ബട്ടർ ചിക്കൻ നിറയ്ക്കുന്നതും അതിന് ശേഷം സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ ഷൂസുകൾ ഊരി അതിനുള്ളിൽ നിന്ന് ബട്ടർ ചിക്കൻ കഴിയ്ക്കാം. ഇതിന്‍റെ വീഡിയോയും ഇതിലുണ്ട്. ലഞ്ച് കൊണ്ട് പോകാൻ എളുപ്പമാർഗമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ വീഡിയോക്ക് സമ്മിശ്ര പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നത്. ഫാഷൻ ആണെന്ന് പറഞ്ഞാലും സ്ക്രൂ അഴിക്കുന്ന ദ്വാരത്തിൽ നിന്ന് പൊടിയും അഴുക്കും ഭക്ഷണത്തിൽ വീഴില്ലെയെന്ന് പലരും ചോദിക്കുന്നുണ്ട്. എതായാലും ജൂലിയറ്റിന്‍റെ വീഡിയോ വൈറലായി കഴിഞ്ഞു.

logo
Metro Vaartha
www.metrovaartha.com