
കളമശേരി: ഗർഭകാലം ആഘോഷങ്ങളുടേതാണെന്ന ആശയം ഉൾക്കൊണ്ട്, കേക്ക് ഹട്ടും ചിറ്റിലപ്പിള്ളി സ്ക്വയറുമായി സഹകരിച്ച് കിൻഡർ ഹോസ്പിറ്റൽ വളരെ വ്യത്യസ്തമായ കേക്ക് മിക്സിങ് ഇവന്‍റ് സംഘടിപ്പിച്ചു.
കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത് 68 ഗർഭിണികൾ. ഗർഭകാലം എന്നുള്ളത് സ്ത്രീയെ സംബന്ധിച്ച് ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ടിവരുന്ന സമയമാണ്. ഒപ്പം മാനസികമായും ശാരീരികമായും പിരിമുറുക്കങ്ങളും സ്ത്രീകൾ ഈ കാലയളവിൽ നേരിടേണ്ടി വരാറുണ്ട്. അത്തരം സാഹചര്യങ്ങളെ ആയാസകരമാക്കാൻ വിധത്തിൽ, ഗർഭകാലം ആഘോഷകരമാക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കിൻഡർ അധികൃതർ.
പ്രോഗ്രാമിൽ കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ പ്രദീപ് കുമാർ, കേക്ക് ഹട്ട് ബിസിനസ് ഹെഡ് എബി എബ്രഹാം, കിൻഡർ ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റുകളായ ഡോ. സ്മിത സുരേന്ദ്രൻ, ഡോ. എം.ജി. ഉഷ, ഡോ മധുജ ഗോപിശ്യാം, ഡോ. വിവേക് കുമാർ എന്നിവർ പങ്കെടുത്തു.