കാസിനോ ഔട്ട്‌ഡോര്‍ കാറ്ററിങ് സര്‍വീസിനു തുടക്കം

30 മുതല്‍ 10,000 വരെ അതിഥികളെ ഉള്‍ക്കൊള്ളുന്ന ഒത്തുചേരലുകള്‍ക്ക് ആകര്‍ഷങ്ങളായ പാക്കെജുകള്‍ ഒരുക്കിയിട്ടുണ്ട്. 899 രൂപ + ജിഎസ്‌ടി ഓഫറുകളാണുള്ളത്.
കാസിനോ ഔട്ട്‌ഡോര്‍ കാറ്ററിങ് സര്‍വീസിനു തുടക്കം

കൊച്ചി: പാചക മികവിനു പേരുകേട്ട കാസിനോ ഹോട്ടല്‍, കേരളത്തിലെ ഔട്ട്‌ഡോര്‍ കാറ്ററിങ് രംഗത്തേക്ക് പ്രവേശിക്കുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹോട്ടലിന്‍റെ ജനറല്‍ മാനെജര്‍ മിജു നാരായണന്‍, എഫ് ആൻഡ് ബി മാനെജര്‍ ജ്യോതി സേവ്യര്‍, സീനിയര്‍ സെയില്‍സ് ഹെഡ് അനില്‍ കുമാര്‍, എക്സിക്യൂട്ടിവ് ഷെഫ് ആസിഫ് അലി, കോര്‍പ്പറെറ്റ് ഷെഫ് വിനയ് കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ലോഗോ പ്രകാശനം ചെയ്തു.

പരമ്പരാഗത കേരള പലഹാരങ്ങള്‍ മുതല്‍ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യന്‍ രുചികള്‍, കബാബുകള്‍, ബിരിയാണികള്‍, പാശ്ചാത്യ-ഭൂഖണ്ഡങ്ങളിലെ രുചികള്‍ എന്നിവ വരെയുള്ള വൈവിധ്യമാര്‍ന്ന പാചകരീതികള്‍ കാസിനോ ഔട്ട്‌ഡോര്‍ കാറ്ററിങ് സേവനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

30 മുതല്‍ 10,000 വരെ അതിഥികളെ ഉള്‍ക്കൊള്ളുന്ന ഒത്തുചേരലുകള്‍ക്ക് ആകര്‍ഷങ്ങളായ പാക്കെജുകള്‍ ഒരുക്കിയിട്ടുണ്ട്. 899 രൂപ + ജിഎസ്‌ടി ഓഫറുകളാണുള്ളത്.

വിവാഹങ്ങള്‍, ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍, വിവാഹനിശ്ചയങ്ങള്‍, മാമോദിസ, ആദ്യ കുര്‍ബാന, കൂട്ടായ്മകള്‍, ഹൗസ് പാര്‍ട്ടികള്‍, കോര്‍പ്പറെറ്റ് ഇവന്‍റുകള്‍, ഉത്പന്നങ്ങളുടെ ലോഞ്ച്, കൂടാതെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും കാസിനോയുടെ ഔട്ട്‌ഡോര്‍ കാറ്ററിങ് സേവനങ്ങള്‍ ലഭ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com