ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറാം

വസ്ത്രധാരണം സ്വകാര്യതയാണ്, അതിൽ മാന്യത നിലനിർത്തണമെന്നേയുള്ളൂ: മുഖ്യ കാര്യദർശി
Chakkulathukavu Temple
ചക്കുളത്തുകാവ് ശ്രീഭഗവതീ ക്ഷേത്രം
Updated on

ആലപ്പുഴ: മധ്യ തിരുവതാംകൂറിലെ 'സ്ത്രീകളുടെ ശബരിമല' എന്നു വിശേഷണമുള്ള ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാൻ അനുമതി. പുരുഷന്മാർക്ക് ഇവിടെ മേൽവസ്ത്രം ധരിച്ച് കയറാമെന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അറിയിച്ചു. പുരുഷന്മാർ ക്ഷേത്രത്തിൽ മേൽവസ്ത്രം ധരിച്ചു കയറുന്നതു സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.

വസ്ത്രധാരണം സ്വകാര്യതയാണെന്നും അതിൽ മാന്യത നിലനിർത്തണമെന്നേയുള്ളൂ എന്നും രാധാകൃഷ്ണൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്. കാലോചിതമായ മാറ്റം എല്ലാ മേഖലയിലും ആവശ്യമാണ്. ക്ഷേത്രദർശനത്തിന് പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ലെന്നും രാധാകൃഷ്ണൻ നമ്പൂതിരി.

ചില ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പുരുഷന്മാർ ഷർട്ട് അഴിക്കണമെന്ന സമ്പ്രദായം തിരുത്തണമെന്ന നിർദേശവുമായി ശിവഗിരി മഠം മേധാവി സ്വാമി സച്ചിദാനന്ദ രംഗത്തെത്തിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ചകൾക്ക് തുടക്കായത്. സ്വാമിയുടെ നിർദേശത്തെ മുഖ്യന്ത്രി പിണറായി വിജയൻ പിന്തുണച്ചിരുന്നു. ബിജെപിയും എൻഎസ്എസും ഇതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. തിരുവല്ല നഗരത്തിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയാണിത്. ജഗദീശ്വരിയും ആദിപരാശക്തിയുമായ വനദുർഗാ ഭഗവതിയാണ് മുഖ്യപ്രതിഷ്ഠ.

ചക്കുളത്തമ്മ എന്ന് അറിയപ്പെടുന്ന ഇവിടുത്തെ ഭഗവതിയെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി, ഭദ്രകാളി തുടങ്ങി ആദിപരാശക്തിയുടെ എല്ലാ പ്രധാന ഭാവങ്ങളിലും ആരാധിച്ചുവരുന്നു. ജനലക്ഷക്ഷങ്ങളാണ് വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ഇവിടെ പൊങ്കാലയിടാനെത്തുന്നത്. പട്ടമന എന്നു പേരുള്ള നമ്പൂതിരി കുടുംബമാണ് ക്ഷേത്രഭരണം നടത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com