changes in skin because of kidney disease

ചർമ്മത്തിൽ ഈ അഞ്ച് മാറ്റങ്ങളുണ്ടോ? എന്നാൽ ശ്രദ്ധിക്കണം, വൃക്കയുടെ പ്രവർത്തനം തകരാറിലായിരിക്കാം

ചർമത്തിൽ ഈ അഞ്ച് മാറ്റങ്ങളുണ്ടോ? എന്നാൽ ശ്രദ്ധിക്കണം, വൃക്കയുടെ പ്രവർത്തനം തകരാറിലായിരിക്കാം

ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവരിലാണ് തൊലിയിൽ മാറ്റങ്ങൾ കാണുന്നത്

വലിയ രോഗങ്ങൾ വരുന്നതിനു മുൻപ് ശരീരം പല തരത്തിലുള്ള സൂചനകളും നമുക്ക് നൽകും. ഇത് മനസ്സിലാക്കി കൃത്യമായി ചികിത്സ തേടിയാൽ ചിലപ്പോൾ കാത്തിരിക്കുന്ന വലിയ അപകടങ്ങളെ നമുക്ക് ഒഴിവാക്കാനാവും. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ ചർമ്മത്തിൽ ചില മാറ്റങ്ങൾ കാണാനാവും. ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവരിലാണ് തൊലിയിൽ മാറ്റങ്ങൾ കാണുന്നത്. അഞ്ച് പ്രധാന ലക്ഷണങ്ങൾ ഇവയാണ്.

1. കടുത്ത വരണ്ട ചർമം

വൃക്ക രോഗത്തിന്‍റെ പ്രധാന ലക്ഷണമാണ് കടുത്ത വരണ്ട ചർമ്മമാണ്. ക്രാണിക് കിഡ്നി ഡിസീസ് ഉള്ളവരിൽ 72 ശതമാനം പേരിലും ഇത് കാണുന്നത്. ചർമം കടുപ്പമുള്ളതാകാനും തൊലി ഇളകിവരുന്നതിനും കാരണമാകും. രോഗം മൂർച്ഛിക്കുന്നതിന് അനുസരിച്ച് വരൾച്ചയും കൂടുതൽ ശക്തമാകും.

2. ചൊറിച്ചിൽ

വൃക്ക രോഗങ്ങളുള്ളവർക്ക് ചൊറിച്ചിൽ കാണാറുണ്ട്. യൂറിയ പോലുള്ളവ ഞരമ്പുകളെ അസ്വസ്ഥമാക്കുകയും വ്യാപകമായതോ പുള്ളി ചൊറിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. 56% വരെ രോഗികളിലും ഇത് റിപ്പോർട്ട് ചെയ്യുന്നു, ഉയർന്ന ഫോസ്ഫറസ്, PTH അളവ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. രോഗത്തിന്‍റെ അവസാന സ്റ്റേജിൽ ചൊറിച്ചിൽ ഉറക്കം തടസ്സപ്പെടാൻ കാരണമാകും.

3. തിണർപ്പുകളും മുഴകളും

ചർമ്മത്തിൽ കാണുന്ന തിണർപ്പുകളേയും മുഴകളേയും ശ്രദ്ധിക്കേണ്ടതുണ്ട്. ചൊറിച്ചിലോടെയുള്ള തിണർപ്പുകൾ പരുക്കൻ പാടുകളായി മാറുന്നു. അവസാന സേറ്റജിൽ യുറീമിയ കാരണം വീക്കമുണ്ടാകാറുണ്ട്. കൂടാതെ വേദനയോടെയുള്ള പർപ്പിൾ സ്പോട്ടുകളും കാലുകളിൽ രൂപപ്പെടും.

4. തടിപ്പ്

കണ്ണുകൾക്ക് ചുറ്റും കണങ്കാലുകളിലും കൈകളിലും തടിപ്പും വീക്കവും ഉണ്ടാകുന്നതും വൃക്ക രോഗങ്ങളുടെ ലക്ഷണമാണ്. വൃക്കയുടെ പ്രവർത്തനം തകരാറിലാവുന്നതോടെ ടിഷ്യുകളിൽ ജലം കെട്ടിനിൽക്കുന്നതാണ് ഇതിന് കാരണം. കാലുകളിലും മുഖങ്ങളിലുമാണ് ആദ്യം പ്രത്യക്ഷപ്പെടുക. വൈദ്യ സഹായം തേടാതെയായാൽ ശ്വസന പ്രശ്നങ്ങളും ഉണ്ടാകുന്നു.

5. നിറത്തിലെ മാറ്റം

ക്രോണിക് കിസ്നി ഡിസീസ് ഉള്ള വരുടെ ശരീരം വിളറിയതോ മഞ്ഞ നിറത്തിലുള്ളതോ ഇരുണ്ട നിറത്തിലുള്ളതോ ആയി മാറുന്നു. രോഗമുള്ള 21 ശതമാനം പേരുടെ ശരീരത്തിലും മഞ്ഞ നിറം വ്യാപിക്കും. മാലിന്യം അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണമാകുന്നത്. 51 ശതമാനം പേരിലെ ഹൈപ്പർപിഗ്മൻറേഷൻ ഉണ്ടാകുന്നു. ചാര നിറവും മഞ്ഞ നിറവും യുറേമിയയുടെ ലക്ഷണമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com