കൊച്ചിയിൽനിന്ന് കുറഞ്ഞ ചെലവിൽ വിമാന യാത്ര

കൊച്ചിയിൽ നിന്നു കണ്ണൂരേക്കോ തിരുവനന്തപുരത്തേക്കോ യാത്ര നടത്താൻ പോലും കുറഞ്ഞത് 2500 രൂപയാകുന്ന സ്ഥാനത്താണ് തമിഴ്‌നാട്ടിലേക്ക് 1470 രൂപയ്ക്ക് ടിക്കറ്റ് കിട്ടുന്നത്
Cheapest flight ticket from Kochi
കൊച്ചിയിൽനിന്ന് കുറഞ്ഞ ചെലവിൽ വിമാന യാത്രRepresentative image

കൊച്ചി: 1470 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിമാന യാത്ര നടത്താം. വിമാനത്തിൽ കയറാനുള്ള ആഗ്രഹം സാധിക്കാൻ മാത്രം സേലത്തേക്കൊരു യാത്ര. കൊച്ചിയിൽ നിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്താവുന്ന സ്ഥലങ്ങളിലൊന്നാണ് സേലം.

കൊച്ചിയിൽ നിന്നു കണ്ണൂരേക്കോ തിരുവനന്തപുരത്തേക്കോ യാത്ര നടത്താൻ പോലും കുറഞ്ഞത് 2500 രൂപയാകുന്ന സ്ഥാനത്താണ് സേലത്തേക്ക് 1470 രൂപയ്ക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. ഒരു മണിക്കൂറാണ് യാത്രാ സമയം.

ഇതുപോലെ ആയിരം രൂപയ്ക്കടുത്ത് യാത്ര ചെയ്യാവുന്ന നിരവധി വിമാന റൂട്ടുകൾ ഇന്ത്യയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉ‍ഡാൻ (ഉഡേ ദേശ് കാം ആം നാഗരിക് - UDAN) പദ്ധതിയാണ് ഇതിനു സഹായിക്കുന്നത്. റീജ്യണല്‍ കണക്റ്റിവിറ്റി സ്‌കീം എന്നും ഇതറിയപ്പെടുന്നു. അലയൻസ് എയർ മുഖേനയാണ് ഈ പദ്ധതി നടപ്പായിരിക്കുന്നത്.

അലയൻസ് എയർ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. അൽപ്പം മുൻകൂറായി ബുക്ക് ചെയ്താൽ മാത്രമാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ടിക്കറ്റ് ലഭിക്കുക. തിരക്കേറിയ സമയങ്ങളിൽ പെട്ടെന്നുള്ള ബുക്കിങ്ങിനു സ്വാഭാവികമായും ചെലവ് കൂടും.

വിമാനം ലാന്‍ഡ് ചെയ്യുന്നതും പാര്‍ക്ക് ചെയ്യുന്നതും അടക്കം വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിന് എയർലൈൻ കമ്പനികൾ നൽകേണ്ട ഫീസാണ് മിക്കപ്പോഴും ടിക്കറ്റ് നിരക്ക് വലിയ തോതിൽ ഉയർത്തുന്നത്. ഉഡാൻ പദ്ധതി പ്രകാരം അലയൻസ് എയർ സർവീസുകൾക്ക് ഈ ഫീസ് ഈടാക്കുന്നില്ല എന്നതാണ് ചെലവ് കുറയാനുള്ള കാരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com