Cheese cake Or Biryani?  Fusion Dish Has Social Media Talking

പാചക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ചീസ് കേക്കോ, ബിരിയാണിയോ? പാചക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പാചകക്കുറിപ്പ് കണ്ടത് 1.2 ദശലക്ഷം പേർ
Published on

ചെന്നൈ: കണ്ടാൽ അസൽ കേക്ക്, എന്നാൽ ബിരിയാണി ആണോയെന്ന് ചോദിച്ചാൽ ബിരിയാണി. ഈ വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. cookdtv എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. പരീക്ഷണങ്ങൾ രുചികരവും ഭംഗിയുള്ളതുമായുമ്പോൾ വീഡിയോ വൈറലാവും. ഇതാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള യുട്യൂബർ ചെയ്ത കുക്കിങ് വീഡിയോ ചർച്ചയായിരിക്കുന്നത്.

ഇതിൽ പാചക കുറിപ്പിന്‍റെ പേര് നൽകിയിരിക്കുന്നത് ബിരിയാണി ചീസ് കേക്ക് എന്നാണ്. വിചിത്രമായ ഈ പാചകക്കുറിപ്പ് കണ്ടത് 1.2 ദശലക്ഷം പേരാണ്.

ഒരു ചീസ് കേക്കിൽ സാധാരണ ബിസ്കറ്റും വെണ്ണയും ഉണ്ടാകും. എന്നാൽ ഈ കേക്കിൽ ബിസ്കറ്റിനൊപ്പം, വറുത്ത ഉള്ളി, ഗരം മസാല, നെയ്യ് എന്നിവയാണ് ചേർത്തിരിക്കുന്നത്. പാചകം ചെയ്യുന്നവിധം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ബിസ്ക്കറ്റ്, വറുത്ത ഉള്ളി, നെയ്യ്, മൈദ പൊടി, ഗരം മസാല, മല്ലിയില, ചീസ് എന്നിവയാണ് കേക്കിനായി ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെ തയ്യാറാക്കാമെന്ന് കൃത്യമായി പറഞ്ഞിട്ടുള്ളതിനാൽ സംശയത്തിന് ഇടവരില്ലെന്ന് കമന്‍റ് ബോക്സിൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com