കാർഷികോത്സവത്തിൽ താരമായി ഷെഫ് പിള്ള സ്പെഷ്യൽ വിഭവങ്ങൾ

കളമശേരിയുടെ മണ്ണിൽ തന്നെ ഉണ്ടായ പൊക്കാളി അരികൊണ്ട് ഉണ്ടാക്കിയ അപ്പവും, ഇവിടെ തന്നെ ഉണ്ടായ കളാഞ്ചി മത്സ്യം കൊണ്ട് ഉണ്ടാക്കിയ നിർവാണയും കഴിക്കാൻ നിരവധി ആളുകളാണ് മേളയിലേക്കെത്തിയത്
ഷെഫ് സുരേഷ് പിള്ള
ഷെഫ് സുരേഷ് പിള്ള

റഫീക്ക് മരയ്ക്കാർ

കളമശേരി: കൃഷിക്കൊപ്പം കളമശേരി കാർഷികോത്സവം കളമശേരിയാകെ ഉത്സവമായി ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോൾ ഏഴാം ദിവസം മേളയിലെ താരമായിരിക്കുകയാണ് ഷെഫ് പിള്ള സ്പെഷ്യൽ ഫിഷ് നിർവാണയും പൊക്കാളി അരി അപ്പവും. കളമശേരിയുടെ മണ്ണിൽ തന്നെ ഉണ്ടായ പൊക്കാളി അരികൊണ്ട് ഉണ്ടാക്കിയ അപ്പവും, ഇവിടെ തന്നെ ഉണ്ടായ കളാഞ്ചി മത്സ്യം കൊണ്ട് ഉണ്ടാക്കിയ നിർവാണയും കഴിക്കാൻ നിരവധി ആളുകളാണ് മേളയിലേക്കെത്തിയത്.

ഫിഷ് നിർവാണയും പൊക്കാളി അരി അപ്പവും പൊക്കാളി പായസവുമുള്ള ഒരു കോംബോയും, മുട്ട റോസ്റ്റും പൊക്കാളി അപ്പവും പൊക്കാളി പായസവും അടങ്ങിയ മറ്റൊരു കോംബോയുമായാണ് വിഭവങ്ങൾ നൽകുന്നത്. നേരത്തെ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യവും സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിരുന്നു.

കാർഷികോത്സവത്തിന്‍റെ ഏഴാം ദിവസത്തെ പ്രധാന ആകർഷണമായ ഫിഷ് നിർവാണയുടെയും പൊക്കാളി അപ്പത്തിന്‍റെയും രുചി അറിയാൻ നിരവധി ആളുകളാണ് കാർഷികോത്സവ വേദിയിലെ ഭക്ഷ്യമേളയിലേക്ക് എത്തിയത്. മീൻ തേങ്ങാപ്പാലും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തുറന്ന വാഴയിലയിൽ അടുപ്പിൽ വെച്ച് പ്രത്യേക രീതിയിലാണ് പാചകം ചെയ്താണ് ഫിഷ് നിർവാണ ഉണ്ടാക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com