വാളുമായി നൃത്തം ചെയ്ത് ചൈനീസ് റോബോട്ടുകൾ, കണ്ടിരുന്ന് സൗദി രാജകുമാരൻ, വിഡിയോ വൈറൽ

റിയാദിലെ ചൈനീസ് എംബസിയിലാണ് റോബോട്ട് നൃത്തം നടന്നത്
Chinese Robots Perform Saudi Sword Dance

വാളുമായി നൃത്തം ചെയ്ത് ചൈനീസ് റോബോട്ടുകൾ, കണ്ടിരുന്ന് സൗദി രാജകുമാരൻ, വിഡിയോ വൈറൽ

Updated on: 

മനുഷ്യനെ സഹായിക്കാൻ‌ മാത്രമല്ല വേണമെങ്കിൽ‌ മനുഷ്യരെ എന്‍റർടെയിൻ ചെയ്യാനും റോബോട്ടുകൾ മതി. സൗദി അറേബ്യൻ രീതിയിൽ നൃത്തം ചെയ്യുന്ന റോബോട്ടുകളുടെ പുതിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൗദിയിലെ പരമ്പരാഗത വേഷം ധരിച്ച് കൈയിൽ വാളുമായി പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന റോബോട്ടുകളെയാണ് വിഡിയോയിൽ കാണുന്നത്. റിയാദിലെ ചൈനീസ് എംബസിയിലാണ് റോബോട്ട് നൃത്തം നടന്നത്.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്‍റെ 77ാം വാർഷികത്തോട് അനുബന്ധിച്ചാണ് റിയാദിലെ ചൈനീസ് എംബസിയിൽ പരിപാടി നടന്നത്. റിയാദ് റിജ്യൺ മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൾ അബ്ദുള്ളസിസ് ബിൻ അയഫ് അൽ മുഖരിം, സൗദിയിലെ ചൈനീസ് അംബാസഡർ ചാങ് ഹുവ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവർക്ക് മുന്നിലാണ് ചൈനീസ് ഹുമനോയ്ഡ് റോബോട്ടുകൾ മനോഹരമായി നൃത്തം ചെയ്തത്.

സൗദിയിലെ പരമ്പരാഗതമായ നൃത്തമായ അർദയാണ് റോബോട്ടുകൾ അവതരിപ്പിച്ചത്. സൗദിയിലെ പുരുഷന്മാരുടെ വേഷമായ വെള്ള വസ്ത്രവും തലപ്പാവും അണിഞ്ഞുള്ള റോബോട്ടിന്‍റെ നൃത്തം കാണികളെ അമ്പരപ്പിക്കുകയായിരുന്നു. മനുഷ്യന്മാരെപ്പോലെ മനോഹരമായിട്ടാണ് റോബോട്ടുകൾ നൃത്തം ചെയ്തത്. കൂടാതെ ചൈനീസ് അയോധന കലകളും റോബോട്ടുകൾ അവതരിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com