ചാകരക്കാലത്ത് തേങ്ങാപ്പാൽ മീൻകറി

തേങ്ങാപ്പാലൊഴിച്ച് ഒരു രസികൻ മീൻകറി എങ്ങനെ വയ്ക്കാമെന്നു നോക്കാം
Coconut milk fish curry
Coconut milk fish curry
Updated on

ട്രോളിങ് നിരോധനമൊക്കെ കഴിഞ്ഞു. പല തീരമേഖലകളിലും ചാകരക്കാലവുമായി. വിപണിയിൽ മീൻ നിറഞ്ഞു, വിലയും കുറഞ്ഞു; തീൻമേശകളിൽ മീൻ വിഭവങ്ങളും വീണ്ടും സമൃദ്ധം. തേങ്ങാപ്പാലൊഴിച്ച് ഒരു രസികൻ മീൻകറി എങ്ങനെ വയ്ക്കാമെന്നു നോക്കാം:

ആവശ്യമുള്ള സാധനങ്ങൾ:

  • മീൻ 0.5 കിലോ

  • ഇഞ്ചി ചെറിയ കഷണം

  • വെളുത്തുള്ളി 6 അല്ലി

  • മഞ്ഞൾപ്പൊടി 0.25 ടീസ്പൂൺ

  • മുളകുപൊടി 1.5 ടീസ്പൂൺ

  • മീൻ മസാല 4 ടീസ്പൂൺ

  • മല്ലിപ്പൊടി 1.5 ടീസ്പൂൺ

  • ഉപ്പ് 1 ടീസ്പൂൺ

  • കുടംപുളി 4 അല്ലി

  • തേങ്ങ 0.5

  • ചുവന്നുള്ളി 5

  • കറിവേപ്പില 1 കതിർ

മീന്‍ വൃത്തിയാക്കി എടുക്കുക. തള്ളവിരലിന്‍റെ പാതി വലുപ്പത്തിന് ഇഞ്ചിയെടുത്ത് ഈര്‍ക്കിലി പരുവത്തില്‍ അരിഞ്ഞു വയ്തുക. വെളുത്തുള്ളി രണ്ടായി മുറിച്ചു വയ്തുംക്കുക. തേങ്ങ ചിരണ്ടി പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും പ്രത്യേകമാക്കി വയ്ക്കുക. ചുവന്നുള്ളിയും അരിഞ്ഞു വയ്ക്കാം.

ഇനി, വൃത്തിയാക്കിയ മീൻ കറിച്ചട്ടിയിലേക്കിടുക. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മീന്‍ മസാല, മല്ലിപ്പൊടി, ഉപ്പ്, കുടംപുളി ഇതിലേക്കു ചേർക്കാം. തേങ്ങയുടെ രണ്ടാം പാലും ചേർത്ത് ചട്ടി അടുപ്പത്ത് വച്ച് ഹൈ ഫ്‌ളെയിമില്‍ തീ കത്തിക്കുക. തിളയ്ക്കുമ്പോള്‍ ലോ ഫ്‌ളെയിമാക്കാം. മൂടി മാറ്റി പത്തു മിനിറ്റ് കൂടി വയ്ക്കുക.മീൻ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ കൂടി ചേർക്കാം. ഇനി തീയണയ്ക്കുക.

ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം. ചുവന്നുള്ളിയും കറിവേപ്പിലയും കൂടി അതിലേക്കിടുക. ഉള്ളി ചുവന്നു വരുമ്പോള്‍ അതേപടി ചട്ടിയിലേക്കൊഴിക്കുക. കറി റെഡി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com