യൂറോപ്യൻ ട്രിപ്പാണോ? ഷെങ്കൻ വിസ കിട്ടാൻ എളുപ്പമുള്ള രാജ്യങ്ങൾ ഏതൊക്കെ?

കുടിയേറ്റക്കാരും മറ്റും ഏറെ ആശ്രയിക്കുന്ന മാള്‍ട്ടയില്‍ വിസ അപേക്ഷ‌കൾ നിരസിക്കുന്ന നിരക്ക് മറ്റു ഷെങ്കന്‍ രാജ്യങ്ങളെക്കാള്‍ കൂടുതലാണ്
Countries which provide Schengen visa easily
യൂറോപ്യൻ ട്രിപ്പാണോ? ഷെങ്കൻ വിസ കിട്ടാൻ എളുപ്പമുള്ള രാജ്യങ്ങൾ ഏതൊക്കെ?Freepik
Updated on

യൂറോപ്പിലേക്ക് ടൂർ പോകാൻ പ്ലാനുണ്ടോ? ടിക്കറ്റും വിസയും എടുക്കാൻ പണമുണ്ടായാൽ മാത്രം പോരാ, ഷെങ്കൻ വിസയെടുക്കാനുള്ള നൂലാമാലകളിൽ കൂടി കടന്നു പോകേണ്ടതാണ് പലരെയും ഇതിൽ നിന്ന് പന്തിരിപ്പിക്കുന്നത്. ഷെങ്കന്‍ വിസ എളുപ്പത്തില്‍ കിട്ടാവുന്ന രാജ്യങ്ങള്‍ ഏതൊക്കെ എന്നറിഞ്ഞാൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം.

ഷെങ്കന്‍ വിസയെടുത്താല്‍, വിസ അനുവദിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഷെങ്കന്‍ മേഖലിയുള്ള ഏത് യൂറോപ്യന്‍ രാജ്യത്തേക്കും ഇതേ വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. നിലവില്‍ ഐസ് ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ലാത്വിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്ന് ഷെങ്കന്‍ വിസ എടുക്കാനാണ് എളുപ്പം. വിസ അപേക്ഷകള്‍ നിരസിക്കുന്നതിന്‍റെ തോത് ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്.

അതേസമയം, കുടിയേറ്റക്കാരും മറ്റും ഏറെ ആശ്രയിക്കുന്ന മാള്‍ട്ടയില്‍ വിസ അപേക്ഷ‌കൾ നിരസിക്കുന്ന നിരക്ക് മറ്റു ഷെങ്കന്‍ രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. ബെല്‍ജിയത്തിലും എസ്റ്റോണിയയിലും ഇതുതന്നെയാണ് അവസ്ഥ.

ഏതു രാജ്യം വഴി അപേക്ഷിക്കാനായാലും, അവസാന മിനിറ്റിൽ വിസയെടുത്ത് യാത്ര ചെയ്യാമെന്ന ചിന്ത വേണ്ട. ഏതാനും ആഴ്ചകള്‍ക്കു മുന്‍പേ വിസ അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങേണ്ടതുണ്ട്.

വിസ കിട്ടാന്‍ എളുപ്പമുള്ള ഷെങ്കന്‍ രാജ്യങ്ങളുടെ പട്ടിക ഇങ്ങനെ:

  1. ഐസ് ലാന്‍ഡ്

  2. സ്വിറ്റ്സര്‍ലന്‍ഡ്

  3. ലാത്വിയ

  4. ഇറ്റലി

  5. ലക്സംബര്‍ഗ്

  6. ലിത്വാനിയ

  7. സ്ളോവാക്യ

  8. ജര്‍മനി

  9. ഓസ്ട്രിയ

  10. ഗ്രീസ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com