പങ്കുവയ്ക്കൽ ശീലമാക്കാം, ബന്ധം ദൃഢമാക്കാം | Video

വീട്ടുജോലികൾ പരസ്പരം പങ്കുവയ്ക്കുന്ന ദമ്പതികൾ ബന്ധത്തിൽ കൂടുതൽ സന്തോഷവാൻമാരായിരിക്കും എന്ന് പഠനങ്ങൾ. പരമ്പരാഗത കുടുംബ മാതൃകകൾ പിന്തുടരുന്നവരേക്കാൾ, ശമ്പളത്തോടുകൂടിയതും ശമ്പളമില്ലാത്തതുമായ ജോലി ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന ദമ്പതികൾ ഉയർന്ന തലത്തിലുള്ള സന്തോഷവും ജീവിത സംതൃപ്തിയും റിപ്പോർട്ട് ചെയ്യുന്നതായി വെസ്റ്റേൺ ഒന്റാറിയോ സർവകലാശാല പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.

സ്ത്രീകൾക്ക് കൂടുതൽ റിസോഴ്‌സ് ഉള്ള ദമ്പതികൾക്കിടയിലും, മതവിശ്വാസം കുറവുള്ളവർക്കിടയിലും ഈ മാതൃക കൂടുതൽ പ്രചാരത്തിലുണ്ട് എന്ന് ഗവേഷണം കാണിക്കുന്നു. ഷെയേർഡ് റോൾ മാതൃക സ്വീകരിക്കുന്നത് മെച്ചപ്പെട്ട ലിംഗസമത്വം, വർദ്ധിച്ച തൊഴിൽ ശക്തി പങ്കാളിത്തം എന്നിവയുൾപ്പെടെയുള്ള സാമൂഹിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ മാതൃകയെ പിന്തുണയ്ക്കുന്നതിനായി, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്ന, മതിയായ ശിശു സംരക്ഷണ സൗകര്യങ്ങൾ നൽകുന്ന, രക്ഷാകർതൃ അവധിക്ക് തുല്യ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ അവർ ശുപാർശ ചെയ്യുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com