ഈന്തപ്പഴ വിപണി സജീവം

കേരളത്തിലെ വിപണിയില്‍ വൈവിധ്യമാര്‍ന്ന നാല്‍പ്പതില്‍പ്പരം ഈന്തപ്പഴങ്ങളാണ് പ്രധാനമായും ലഭിക്കുന്നത്
സൗദി അറേബ്യയിൽനിന്നുള്ള അജ്‌വ ഈന്തപ്പഴം.
സൗദി അറേബ്യയിൽനിന്നുള്ള അജ്‌വ ഈന്തപ്പഴം.

മൂവാറ്റുപുഴ: റംസാൻ കാലമാകുന്നതോടെ മധുരമൂറും ഈന്തപ്പഴ വിപണിയും സജീവമായി. വിശുദ്ധ ഈന്തപ്പഴമെന്നറിയപ്പെടുന്ന സൗദിയിലെ അൽ-അജ്‌വ മുതൽ കാരക്കയിലെ രാജാവ് എന്നറിയപ്പെടുന്ന ജോർദാനിൽനിന്നുള്ള മജ്ദൂൾ വരെ മാർക്കറ്റിൽ സുലഭമാണ്‌. വ്രതശുദ്ധിയുടെ പുണ്യമാസമായ റംസാന്‍ നാളുകള്‍ വിശ്വാസ സമര്‍പ്പണത്തിനായി നീക്കിവയ്ക്കുബോള്‍ വ്രതാനുഷ്ഠാന പരിസമാപ്തി സമയത്ത് കാരക്ക (ഉണങ്ങിയ ഈന്തപ്പഴം) കഴിച്ചാണ് വിശ്വാസികള്‍ നോമ്പ് തുറക്കുന്നത്.

രുചിയിലും തരത്തിലും വിലയിലുമെല്ലാം വൈവിധ്യങ്ങളുമായി ഈന്തപ്പഴം വിപണി കീഴടക്കുകയാണ്. റംസാന്‍ കാലത്തും ഈന്തപ്പഴത്തിന് ക്ഷാമവുമില്ല, വിലയും സാധാരണ നിലയിൽ. അജ്‌വ എന്ന് പേരുള്ള സൗദി അറേബ്യൻ ഇനത്തിനാണ് ജനപ്രീതിയേറെ. കിലോയ്ക്ക് 2000 രൂപയാണ് വില. മെജാളിനും ഇത്ര തന്നെ വിലയുണ്ട്. റംസാൻകാലത്ത് വിശ്വാസികൾ ഒഴിവാക്കാത്തത്ര മഹത്വമാര്‍ന്ന ഈന്തപ്പഴം പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ്.

കേരളത്തിലെ വിപണിയില്‍ വൈവിധ്യമാര്‍ന്ന നാല്‍പ്പതില്‍പ്പരം ഈന്തപ്പഴങ്ങളാണ് പ്രധാനമായും ലഭിക്കുന്നത്. ഒമാന്‍, ഇറാന്‍, ഇറാക്ക്, ദുബായ്, ടൂണീഷ്യ, സൗദി അറേബ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ആഫ്രിക്കന്‍ രാജ്യങ്ങളിൽ നിന്നുമാണ് നമ്മുടെ വിപണികളില്‍ ഈന്തപ്പഴമെത്തുന്നത്.

കേരളത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഈന്തപ്പഴ വിപണികളുണ്ട്. കിലോഗ്രാമിനു നൂറ് രൂപ മുതല്‍ രണ്ടായിരത്തിലധികം രൂപ വരെയുള്ള ഈന്തപ്പഴങ്ങള്‍ വിപണിയില്‍ സുലഭമാണ്. സൗദി അറേബ്യയിലെ മദീനയില്‍ നിന്നുള്ള അജ്‌വ ഈന്തപ്പഴം പ്രവാചകന്‍റെ പരാമര്‍ശത്തിനിടയായതിനാൽ ഈന്തപ്പഴങ്ങളുടെ രാജാവായി തീര്‍ന്നു എന്നാണ് വിശ്വാസം. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഇനമാണിത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com