യാത്രാസ്നേഹികൾക്ക് ഒത്തുകൂടാൻ പ്രയാണ; വേദി ഡെകാത്‌ലോൺ

ജനുവരി ഏഴിനു നടക്കുന്ന പരിപാടിക്ക് വേദിയൊരുക്കുന്നത് കളമശ്ശേരി ഡെകാത്‌ലോൺ
Decathlon travel meetup
Decathlon travel meetup
Updated on

കൊച്ചി: കേരളത്തിൽ അങ്ങോളമുള്ള എല്ലാ യാത്രാസ്നേഹികൾക്കും ഒരുമിച്ചുകൂടാൻ അവസരമൊരുക്കി കേരള യാത്രികരുടെ ഏറ്റവും വലിയ സംഗമമായ പ്രയാണയുടെ മൂന്നാം സീസണിന് കളമശ്ശേരി ഡെകാത്‌ലോൺ വേദിയാകുന്നു. ജനുവരി ഏഴിനാണ് പരിപാടി. Let's Go For A Camp എന്ന യാത്രാ കൂട്ടായ്മയും ഡെകാത്‌ലോണും സംയുക്തമായി സംഘിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാനാകും.

പ്രായഭേദമന്യേ എല്ലാ സഞ്ചാരപ്രിയരെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ യാത്രികരുടെ സംഗമമായ പ്രയാണ അതിന്‍റെ മൂന്നാം സീസണിലേക്കു കടക്കുന്നത്.

യാത്രകളിൽ സഹായകരമാകുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച വർക്ക്ഷോപ്പുകൾ, സഞ്ചാരികളുടെയും പ്രശസ്ത ഫോട്ടോഗ്രഫർമാരുടെയും ഫോട്ടോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള എക്സിബിഷൻ പവലിയൻ, വ്യത്യസ്തമായ സഞ്ചാരരീതികളിലൂടെ ലോകമറിഞ്ഞ യാത്രികരുമായുള്ള ഇന്‍ററാക്ടീവ് സെഷനുകൾ, വിവിധ മത്സരങ്ങൾ, മ്യൂസിക്കൽ നൈറ്റ് എന്നിവയും പരിപാടിയുടെ ഭാഗമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8050725190.

Prayana season 3
Prayana season 3
logo
Metro Vaartha
www.metrovaartha.com