വൈവിധ്യങ്ങളുടെ ഉത്സവം: ഡിഫറൻഷ്യ മാർച്ച് അഞ്ചിന് കൊച്ചിയിൽ

GENDER and DEMOCRACY യിൽ വിദഗ്ദർ ഉൾപ്പെടുന്ന സംവാദം, ചിത്രകാരന്മാരുടെ ഒറ്റച്ചിത്രസാക്ഷാത്കാരം, പുസ്തക പ്രകാശനം, തെരുവിലെ കൊട്ടും പാട്ടും, നാടകം, നൃത്തം
Differentia Festival of variance to be held at Kochi on March 5, 2025
വൈവിധ്യങ്ങളുടെ ഉത്സവം: ഡിഫറൻഷ്യ മാർച്ച് അഞ്ചിന് കൊച്ചിയിൽ
Updated on

കൊച്ചി: വൈവിധ്യങ്ങളുടെ ഉത്സവമായി ഡിഫറൻഷ്യ എത്തുന്നു. മാർച്ച് അഞ്ചിന് വൈകിട്ട് മൂന്ന് മുതൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കാണ്. Global Democracy, EYES, Rotory club, Sensibility Books എന്നിവരാണ് സംഘാടകർ.

GENDER and DEMOCRACY യിൽ വിദഗ്ദർ ഉൾപ്പെടുന്ന സംവാദം, ചിത്രകാരന്മാരുടെ ഒറ്റച്ചിത്രസാക്ഷാത്കാരം, പുസ്തക പ്രകാശനം, തെരുവിലെ കൊട്ടും പാട്ടും, നാടകം, നൃത്തം അങ്ങിനെ വൈവിധ്യങ്ങളുടെ സമ്മോഹന സമ്മേളനം എന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കലയിലൂടെ ജനാധിപത്യത്തിന്‍റെ നൂതനാവിഷ്കാരങ്ങൾ ചികഞ്ഞെടുക്കാനുള്ള ശ്രമം എന്നാണ് സംഘാടകർ ഡിഫറൻഷ്യയെ വിശേഷിപ്പിക്കുന്നത്.

കലുഷിതമായ മനുഷ്യാവസ്ഥകളിൽ നിന്നുള്ള മോചനമാണ് സകലരുടെയും ആഗ്രഹം. ദേശ, ഭാഷ, മത, ജാതി ഭിന്നതകളിൽ തളച്ചിടപ്പെടുന്ന മനുഷ്യർ തങ്ങളകപ്പെട്ട കുരുക്കിൽ നിന്നുള്ള രക്ഷ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്‍റെ അനന്തസാധ്യതകൾ ഇവിടെ പൗരരെ പ്രതീക്ഷയുള്ളവരാക്കുന്നുണ്ട്. വിവേകവും സർഗാത്മകതയും അവനെ കലയുടെ വിശാല ലോകത്തിലേക്ക് ആനയിക്കുന്നു എന്ന ആശയത്തിൽ അധിഷ്ടിതമാണ് പരിപാടി.

കൂടുതൽ വിവരങ്ങൾക്ക്: 8075254314, 9961113044.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com