ഗാന്ധി ജയന്തി ദിനത്തില്‍ പോര്‍ബന്തർ യാത്ര; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്

ഗാന്ധി ജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന്‍റെ സ്മരണ പുതുക്കാന്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവസരം
ഗാന്ധി ജയന്തിക്ക് രാഷ്ട്രപിതാവിന്‍റെ സ്മരണ പുതുക്കാന്‍ പോര്‍ബന്തര്‍ സന്ദര്‍ശിക്കാം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിസ്കൗണ്ട് Discount for senior citizens to visit Porbandar
ഗാന്ധി ജയന്തി ദിനത്തില്‍ പോര്‍ബന്തർ യാത്ര; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്
Updated on

കൊച്ചി: ഗാന്ധി ജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന്‍റെ സ്മരണ പുതുക്കാന്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവസരം. ഗാന്ധിജിയുടെ 79 വര്‍ഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 79 അടി ഉയരമുള്ള കീര്‍ത്തി മന്ദിര്‍, ദ്വാരക, ജ്യോതിര്‍ലിംഗക്ഷേത്രമായ സോമനാഥ്, രാജ്‌കോട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന അഞ്ച് ദിവസം കൊണ്ടാണ് പൂർത്തിയാകുന്നത്.

യാത്ര ഒക്ടോബര്‍ ഒന്നിന് നെടുമ്പാശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നു പുറപ്പെടും. മുതിര്‍ന്ന പൗന്മാര്‍ക്ക് പാക്കേജ് കോസ്റ്റില്‍ അഞ്ച് ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ മുന്‍നിര ടൂര്‍ കമ്പനികളിലൊന്നായ ടൂര്‍മാക്‌സ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്‍റാണ് ഗാന്ധിസ്മാരക ടൂര്‍ ഓപ്പറേറ്റ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037996847, 903799683.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com