ദീപോത്സവത്തിൽ തെളിഞ്ഞത് 25 ലക്ഷം ചിരാതുകൾ; രണ്ട് ഗിന്നസ് റെക്കോര്‍ഡുകളുമായി അയോധ്യ രാമക്ഷേത്രം| VIDEO

രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്

ലക്നൗ: ദീപാവലി ദിവസത്തിന് തലേന്ന് നടന്ന ദീപോത്സവത്തിൽ അയോധ്യ രാമക്ഷേത്രം രണ്ട് ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കി. സരയൂ നദീ തീരത്ത് 25 ലക്ഷം ചിരാതുകൾ തെളിയിച്ചാണ് ചരിത്രപരമായ ആദ്യ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്. അതിനാൽ തന്നെ ഏറെ പ്രസക്തമായിരുന്നു ഇക്കൊല്ലത്തെ ദീപോത്സവം.

മറ്റൊരു റെക്കോഡ് ആരതി ഉഴിഞ്ഞതുമായി ബന്ധപ്പെട്ടതാണ്. 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയുന്ന ചടങ്ങും നടന്നിരുന്നു. ഇതിനാണ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്. ആദ്യമായാണ് ഇത്തരത്തിൽ ആയിരക്കണക്കിന് പോർ ഒന്നിച്ച് ആരതി ഒഴിയുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com