പ്രകാശപൂരിതം; 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ അയോധ്യ രാമക്ഷേത്രം

സരയൂ ഘട്ടിൽ 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയും
diwali 28 lakh diyas on ayodhya to create guinness world record
പ്രകാശ പൂരിതം; 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ അയോധ്യ രാമക്ഷേത്രം
Updated on

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ദീപാവലി വേളയിൽ 28 ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനുള്ള തായാറെടുപ്പിലാണ് ഉത്തർ പ്രദേശ് സർക്കാർ. രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്. ഈ ഉത്സവത്തിന് ദൈവികതയും മഹത്വവുവും നൽകാനുള്ള ശ്രമത്തിലാണെന്ന് യുപി സർക്കാർ വ്യക്തമാക്കി.

അതിന് പുറമേ മറ്റൊരു റെക്കോഡിന് കൂടി ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സരയൂ ഘട്ടിൽ 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയുന്ന ചടങ്ങുകൂടി ദീപോത്സവത്തോടനുബന്ധിച്ച് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി കലാകാരന്മാരാണ് അയോധ്യയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പരിപാടിയിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.