കുട്ടികളിലെ വയറുവേദന അവഗണിക്കരുത്

രാജ്യത്ത് ഓരോവര്‍ഷവും അഞ്ചുവയസില്‍ താഴെയുള്ള മൂന്നുലക്ഷത്തോളം പേരാണ് വയറിളക്കം മൂലം മരണമടയുന്നത്
കുട്ടികളിലെ വയറുവേദന അവഗണിക്കരുത്
Updated on

കൊച്ചി: ശിശുക്കളിലെ ദഹനാരോഗ്യം അവരുടെ വളര്‍ച്ചയിലെ പ്രധാന ഘടകമാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്. വയറിളക്കം, ഹൈപ്പര്‍ അസിഡിറ്റി, മലബന്ധം മുതലായവ. 30 ശതമനം കുട്ടികളെ വരെ ബാധിക്കുന്ന ഒന്നാണ് മലബന്ധം. വയറുവേദന പ്രധാന കാരണം കൂടിയായ ഇതിനെ പലപ്പോഴും അവഗണിക്കുന്നു. ഇന്ത്യയില്‍ 22-29 ശതമാനം ശിശുക്കളേയും ഹൈപ്പര്‍ അസിഡിറ്റി ബാധിക്കുന്നു. രാജ്യത്ത് ഓരോവര്‍ഷവും അഞ്ചുവയസില്‍ താഴെയുള്ള മൂന്നുലക്ഷത്തോളം പേരാണ് വയറിളക്കം മൂലം മരണമടയുന്നത്.

കുട്ടികള്‍ക്ക് റോട്ടാവൈറസ്, മീസില്‍സ് വാക്‌സിനുകള്‍ കൃത്യമായി നല്‍കുക എന്നത് വയറിളക്കം തടയുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. അപൂര്‍ണ്ണമായ ദഹനം, വയറുവേദന, പോഷകാഹാരങ്ങളുടെ ആഗീരണത്തിലുണ്ടാകുന്ന കുറവുകള്‍, പ്രതിരോധശേഷിക്കുറവ്, ഉറക്കക്കുറവ്, വൈകാരിക സ്ഥിതിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ക്ഷീണം മുതലായവ കുടല്‍ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. ഇവ ഏതൊരു വ്യക്തിയേയും പ്രത്യേകിച്ച് കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.

കുട്ടികളുടെ അന്നനാളം ആരോഗ്യപരമായി സംരക്ഷിക്കുന്നതിന് മുലയൂട്ടല്‍, നാരുകളടങ്ങിയ ഭക്ഷണം, ഭക്ഷണത്തില്‍ പ്രോ ബയോട്ടിക്‌സ് ഉള്‍പ്പെടുത്തല്‍, കൊഴുപ്പുകളടങ്ങിയ ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കുക എന്നിവ സഹായകരങ്ങളാണ്. ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കേണ്ടതാണ്. ഇവയെല്ലാം കുട്ടികളുടെ അന്നനാള ആരോഗ്യത്തിനും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിത മാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com