

അശ്ലീല ഉള്ളടക്കങ്ങൾക്ക് വേണ്ടി സ്കൂൾ യൂണിഫോം ഉപയോഗിക്കരുത്; നിവേദനവുമായി വിദ്യാർഥിനികൾ
അശ്ലീn ഉള്ളടക്കങ്ങളിലും സിനിമകളിലും സ്കൂൾ യൂണിഫോം ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ വിദ്യാർഥിനികൾ. ബൈസെസ്റ്ററിലെ ദി കൂപ്പർ സ്കൂളിലെ ലിറ്റിൽ ഫെമിനിസ്റ്റ് ബൂക്ക് ക്ലബ് ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പത്ത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് ക്ലബിലെ അംഗങ്ങൾ. ഈ വിഷയത്തിൽ പാർലമെന്‍റ് ചർച്ച നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. chanhd.org ലൂടെയാണ് ക്യാംപൈൻ മുന്നോട്ടു പോകുന്നത്.
ഇതു വരെ നിവേദനത്തിൽ 25,000 ത്തിൽ അധികം പേർ യോജിപ്പ് അറിയിച്ചിട്ടുണ്ട്. അശ്ലീല ഉള്ളടക്കങ്ങളിൽ മോശമായ രീതിയിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ സ്കൂൾ യൂണിഫോം ധരിക്കാൻ തനിക്ക് ഇഷ്ടമില്ലെന്ന് ക്ലബിലെ അംഗമായ റോസ് പറയുന്നു.
സ്കൂൾ യൂണിഫോം ധരിച്ചു വരുന്ന വിദ്യാർഥികളിൽ മൂന്നിൽ ഒരാൾ ലൈംഗികാധിക്ഷേപത്തിന് ഇരയാകാറുണ്ടെന്നും ഉപദ്രവിക്കപ്പെടാറുണ്ടെന്നും ചിൽഡ്ൻസ് ചാരിറ്റി പ്ലാൻ ഇന്‍റർനാഷണലിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായല്ല ഇത്തരത്തിലുള്ള നിവേദനം സമർപ്പിക്കപ്പെടുന്നത്. 2022 ലും വിദ്യാർഥികൾ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.