'ഡെസ്റ്റിനേഷൻ അൺനോൺ'; വരൂ ഒരു കൊച്ചു സർപ്രൈസ് തരാം!! | Video

സർപ്രൈസുകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഈ വ്യത്യസ്തമായ യാത്ര

സർപ്രൈസുകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. സർപ്രൈസായി ഒരു വിമാനയാത്ര കിട്ടിയാലോ? എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാതെ വസ്ത്രങ്ങളൊക്കെ പാക്ക് ചെയ്ത് പാസ്‌പോർട്ടും മറ്റ് രേഖകളും എടുത്ത് എയർപോർട്ടിലെത്തുന്നു. വിമാനത്തിൽ കയറുന്നു. വിമാനം ഇറങ്ങുമ്പോൾ മാത്രം നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നു. ഇതൊന്നും ഭാവനയല്ല. ഇങ്ങനെയും വിമാനയാത്രയുണ്ട്. സ്‌കാൻഡിനേവിയൻ എയർലൈനാണ് സർപ്രൈസുകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഈ വ്യത്യസ്തമായ യാത്ര നടപ്പാക്കുന്ന എയർലൈനുകളിൽ ഒന്ന്. 'ഡെസ്റ്റിനേഷൻ അൺനോൺ' എന്നാണ് ഈ വേറിട്ട യാത്രയെ എയർലൈൻ വിശേഷിപ്പിച്ചത്.

ഏപ്രിൽ നാലിനായിരുന്നു ഏറ്റവും ഒടുവിലത്തെ മിസ്റ്ററി ഫ്‌ളൈറ്റ് യാത്ര. യാത്ര പ്രഖ്യാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിമാനത്തിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയി.യാത്രക്കരെല്ലാം എത്തി, ചെക്ക്-ഇൻ ചെയ്തു, വിമാനത്തിൽ കയറി. ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ നിന്ന് വിമാനം പറയുന്നയർന്നു അപ്പോഴും തങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്നതിനെ കുറിച്ച് യാത്രക്കാർക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഒടുവിൽ സസ്‌പെൻസ് അവസാനിപ്പിച്ച് സ്‌പെയിനിലെ സെവില്ലിൽ വിമാനം ലാൻഡ് ചെയ്തു.

യാത്രയുടെ ദൃശ്യങ്ങൾ എയർലൈൻസ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങൾ വിചാരിച്ചിരുന്നതിനേക്കാൾ വലിയ സർപ്രൈസാണ് ലഭിച്ചതെന്ന് യാത്രക്കാർ. അടുത്ത യാത്രക്കായി കാത്തിരിക്കുകയാണെന്നും ഉറപ്പായും ഇനിയും മിസ്റ്ററി യാത്രയ്ക്ക് തങ്ങൾ തയ്യാറാണെന്നും യാത്രക്കാരിൽ ഭൂരിഭാഗം പേരും പറയുന്നു. മതിയായ രേഖകളുണ്ടെങ്കിൽ ഇന്ത്യയിലുള്ളവർക്കും യാത്രയുടെ ഭാഗമാകാമെന്ന് എയർലൈനുകൾ പറയുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com