
എയർ ഫ്രൈയറിൽ ഒരിക്കലും പാകം ചെയ്യാൻ പാടില്ലാത്ത വിഭവങ്ങൾ
എയർ ഫ്രൈയറുകൾ ഇപ്പോൾ അടുക്കളയിലെ നിത്യോപയോഗ വസ്തുവായി മാറിയിരിക്കുകയാണ്. അരി, പരിപ്പ്, പച്ചക്കറികൾ, ഇറച്ചി, കേക്ക്, മഫിൻ എന്നിവയെല്ലാം എയർ ഫ്രൈയറുകളിൽ പാകം ചെയ്യുന്നവരുണ്ട്. എന്നാൽ എയർ ഫ്രൈയർ ഉപയോഗിച്ച് ഒരിക്കലും പാകം ചെയ്യാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്.
ഇലക്കറികൾ
ഉരുളക്കിഴങ്ങ്, കൂൺ എന്നിവയെല്ലാം എയർ ഫ്രൈയറി എളുപ്പത്തിൽ പാകം ചെയ്തെടുക്കാം. എന്നാൽ ചീര പോലുള്ള ഇലകൾ എയർഫ്രൈയറുകൾക്ക് അനുയോജ്യമല്ല. ഇലകൾക്ക് ഭാരം കുറവായതിനാൽ ഫ്രൈയറിനുള്ളിൽ പറക്കുമെന്നും അതു കൊണ്ട് വേവ് കൃത്യമാകില്ലെന്നതുമാണ് കാരണം.
പോപ് കോൺ
ധാരാളം ഫൈബർ ഉള്ള വിഭവമാണ് പോപ് കോൺ.് അതു കൊണ്ട് തന്നെ അവ മെറ്റബോളിസത്തിന് സഹായിക്കും. പോപ് കോൺ ഉണ്ടാക്കുന്നതിനാവശ്യമായ സ്ഥിരതയാർന്ന ചൂട് നൽകാൻ എയർ ഫ്രൈയറിന് സാധിക്കാറില്ല. അതു കൊണ്ട് പോപ് കോൺ ഒന്നുകിൽ കരിഞ്ഞു പോകുകയോ അല്ലെങ്കിൽ വേവാതെ ലഭിക്കുകയോ ആണ് പതിവ്. മൈക്രോ വേവ് ആണ് പോപ്കോണിന് അനുയോജ്യം.
പനീർ
ഉയർന്ന താപനില താങ്ങാൻ പനീറിന് സാധിക്കാറില്ല. എയർ ഫ്രൈയറിലേക്ക് വയ്ക്കുന്ന ഉടൻ തന്നെ അവ ഉരുകാൻ തുടങ്ങും. അതുകൊണ്ട് ഒന്നുകിൽ ഏതെങ്കിലും പൊടി കൊണ്ടോ ബ്രെഡ് തരി കൊണ്ടോ പൊതിഞ്ഞു വേണം ഇവ എയർഫ്രൈയറിൽ വയ്ക്കേണ്ടത്.