മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു; ഉദ്‌ഘാടനം ഡിസംബർ 31ന്

'കെഎസ്ആർടിസി റോയൽ വ്യൂ' പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്.
Double Decker Bus in Munnar  Inauguration on 31st December
മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു; ഉദ്‌ഘാടനം ഡിസംബർ 31ന്representative image
Updated on

കോതമംഗലം: സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ഔപചാരിക ഉദ്‌ഘാടനം നാളെ (dec 31) വൈകീട്ട് 5 ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവഹിക്കും.

യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ 'കെഎസ്ആർടിസി റോയൽ വ്യൂ' പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്.

തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം എത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിന്‍റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com