ഗ്ലോബൽ വില്ലെജ് വിഐപി പാക്‌സ്: അനധികൃത വിൽപ്പനക്കെതിരേ ജാഗ്രതാ നിർദേശം

ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ 29 ആം പതിപ്പിന് ഒക്റ്റോബർ 16ന് തുടക്കമാവും
UAE Dubai Global village edition 29 from October 16
ഗ്ലോബൽ വില്ലജ് എഡിഷൻ 29 ഒക്റ്റോബർ 16 മുതൽ
Updated on

ദുബായ്: മദ്ധ്യപൂർവ ദേശത്തെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ 29 ആം പതിപ്പിന് ഒക്റ്റോബർ 16ന് തുടക്കമാവും. ആഗോള ഗ്രാമത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് അടങ്ങുന്ന വിഐപി പാക്‌സ് അനധികൃത പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വിർജിൻ മെഗാ സ്റ്റോർ ടിക്കറ്റ് വെബ്‌സൈറ്റാണ് അംഗീകൃത പ്ലാറ്റ്‌ഫോമെന്നും അവിടെ നിന്ന് മാത്രമേ വിഐപി പാക്‌സ് വാങ്ങാവൂ എന്നും ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി.

അനധികൃത വില്പനക്കാരിൽ നിന്ന് പാക്‌സ് വാങ്ങിയാൽ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഗ്ലോബൽ വില്ലേജ് മാനേജ്മെന്‍റ്. ഇവയുടെ പ്രീ ബുക്കിങ് പുരോഗമിക്കുകയാണ്. ഈ മാസം 28 രാവിലെ 9 വരെ പ്രീ ബുക്കിങ്ങ് നടത്താവുന്നതാണ്. 2025 മെയ് 11 ന് 29 ആം സീസൺ അവസാനിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com