ട്രാവലേഴ്സ് ചോയ്സ് അവാർഡ് ദുബായ്ക്ക്

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഈ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് നഗരം
Dubai
DubaiRepresentative image

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡന്‍സ് പ്ലാറ്റ്ഫോമായ ട്രിപ്പ് അഡ്വൈസര്‍ 2024-ലെ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഈ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് നഗരം.

2022 ഒക്റ്റോബര്‍ 1 മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെയുള്ള 12 മാസ കാലയളവില്‍ ഓരോ ലക്ഷ്യസ്ഥാനത്തെയും ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, അനുഭവങ്ങള്‍ എന്നിവയ്ക്കായുള്ള ട്രിപ്പ് അഡ്വൈസര്‍ അവലോകനങ്ങൾ, റേറ്റിങ്ങുകൾ, ഗുണനിലവാരം, അളവ് എന്നിവ കണക്കിലെടുത്താണ് അവാർഡ് നിർണയിച്ചത്.

ട്രിപ്പ് അഡ്വൈസര്‍ കമ്യൂണിറ്റിയിലെ ദശലക്ഷക്കണക്കിന് ആഗോള സഞ്ചാരികളുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കി മാത്രം വിജയികളെ തെരഞ്ഞെടുത്തതിനാല്‍ ഈ അംഗീകാരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com