ഉഴുന്നും അരിയും കുതിർത്ത് കാത്തിരിക്കേണ്ട; 10 മിനിറ്റിൽ ഇഡ്ഡലിയുണ്ടാക്കാം

പൂ പോലെ മൃദുലമായ ഇഡ്ഡലികൾ ഉണ്ടാക്കാം.
easy idly hack, 10 minuets, without soaking rice

ഉഴുന്നും അരിയും കുതിർത്ത് കാത്തിരിക്കേണ്ട; 10 മിനിറ്റിൽ ഇഡ്ഡലിയുണ്ടാക്കാം

Updated on

ഇഡ്ഡലി എല്ലാവർക്കും പ്രിയപ്പെട്ട പലഹാരമാണ്. പക്ഷേ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുകയുമില്ല. തലേന്നു തന്നെ അരിയും ഉഴുന്നും കുതിർത്ത് അരച്ച് രാത്രി മുഴുവൻ വച്ചാൽ മാത്രമേ ഇഡ്ഡലിക്ക് മാവ് പാകമാകൂ. അരിയും ഉഴുന്നും കുതിർക്കാൻ മറന്നാലും എളുപ്പത്തിൽ ഇഡ്ഡലി ഉണ്ടാക്കുന്നതിനായി ഒരു മാർഗമുണ്ട്. വെറും 10 മിനിറ്റ് കൊണ്ട് മാവ് പാകമാകും.

ചേരുവകൾ

അരിപ്പൊടി- ഒന്നര കപ്പ്

റവ- അര കപ്പ്

ഉപ്പ്- പാകത്തിന്

തൈര്- ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

അരിപ്പൊടിയും റവയും തൈരും പാകത്തിന് ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ട് മിനിറ്റോളം നന്നായി ബീറ്റ് ചെയ്തെടുക്കുക. ശേഷം 10 മിനിറ്റോളം മാവ് പാകമാകുന്നതിനായി അടച്ചു വയ്ക്കുക. പത്ത് മിനിറ്റിനു ശേഷം മാവ് ഇഡ്ഡലിത്തട്ടിലേക്ക് ഒഴിച്ച് വേവിച്ചെടുക്കാം. പൂ പോലെ മൃദുലമായ ഇഡ്ഡലികൾ ഉണ്ടാക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com