

കമ്പനി ചോദിച്ചത് വന്‍ തുക; കേടായ ഇവി ബാറ്ററി വീട്ടില്‍വച്ച് ശരിയാക്കി എന്‍ജിനീയറിങ് വിദ്യാര്‍ഥി, വൈറല്‍
വര്‍ധിച്ചുവരുന്ന ഇന്ധന വില വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാനാണ് പലരും ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് തിരിയുന്നത്. എന്നാല്‍ ഇവിയുടെ ബാറ്ററിക്ക് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ പിന്നെ പറയേണ്ട. ശരിയാക്കിക്കിട്ടാന്‍ നല്ല പണം മുടക്കേണ്ടതായി വരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കേടായ ബാറ്ററി വീട്ടില്‍ വച്ച് ശരിയാക്കിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ വിഡിയോ ആണ്.
ബാറ്ററി പ്രശ്‌നമായതോടെ വാഹന കമ്പനിയെ സമീപിച്ചെങ്കിലും വലിയ തുകയാണ് ആവശ്യപ്പെട്ടത്. കൂടാതെ മാറ്റേണ്ട ഭാഗം വരാന്‍ ദിവസങ്ങളെടുക്കുമെന്നും പറഞ്ഞു. ഇതോടെയാണ് ഒരു കൈ നോക്കാന്‍ യുവാവ് തീരുമാനിച്ചത്. ബാറ്ററി പാക്ക് എടുത്ത് തുറന്ന് പ്രശ്‌നം എന്തെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവ് രണ്ട് ദിവസത്തില്‍ പ്രശ്‌നം പരിഹരിച്ചു. വളരെ കുറച്ചു പൈസ മാത്രമാണ് ചെലവാക്കേണ്ടിവന്നത്.
ബാറ്ററി നന്നാക്കുന്നതിന്റെ വിഡിയോ സഹിതം യുവാവ് തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ക്കു പോലും ഉപഭോക്താക്കളെ പിഴിയുന്ന വാഹന കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ വഹനങ്ങള്‍ ശരിയാക്കാന്‍ തുനിഞ്ഞിറങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പു നല്‍കുന്നവരും നിരവധിയാണ്. ചെറിയ സ്പാര്‍ക്ക് പോലും ബാറ്ററി പൊട്ടിത്തെറിക്കാന്‍ കാരണമാകും എന്നാണ് ഒരാള്‍ കുറിച്ചത്.