
കൊച്ചി: ദീപാവലി ഷോപ്പിങ്ങിനോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് നിരവധി ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ്, മെയ്ക്ക് മൈ ട്രിപ്പ്, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും കച്ചവട സ്ഥാപനങ്ങളിലും നടത്തുന്ന പര്‍ച്ചേസുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ആമസോണില്‍ 1500 രൂപ വരെയും ലുലുവില്‍ 2000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ഇലക്‌ട്രോണിക്സ്, മൊബൈല്‍ വിഭാഗത്തില്‍ ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ്, പൂര്‍വിക, പൈ ഇന്‍റര്‍നാഷണല്‍ എന്നിവയില്‍ 5000 രൂപ വരെ ആനുകൂല്യം ലഭിക്കും. ട്രാവല്‍ വിഭാഗത്തിലും ആകര്‍ഷകമായ ഇളവുകളുണ്ട്. മെയ്ക്ക് മൈ ട്രിപ്പ്, യാത്ര, ക്ലിയര്‍ ട്രിപ്പ്, ഗോഐബിബോ, അദാനി വണ്‍ തുടങ്ങിയവയില്‍ 15000 രൂപ വരെയാണ് ഇളവ്.
സ്വിഗ്ഗി ഇന്‍സ്റ്റന്‍റ്, സെപ്ടോ, ആമസോണ്‍ ഫ്രഷ്, ബിഗ് ബാസ്കറ്റ്, മില്‍ക് ബാസ്കറ്റ് തുടങ്ങിയവയില്‍ 500 രൂപ വരെ ഇളവ് ലഭിക്കും. ഡൈനിങ്, ഫാഷന്‍, ഫുഡ് ഡ്യൂട്ടി ഫ്രീ എന്നിവയിലും ഫെഡറല്‍ ബാങ്കിന്‍റെ ദീപാവലി ആനുകൂല്യങ്ങളുണ്ട്. ഇവയ്ക്കു പുറമെ സാംസങ്, എല്‍ജി, ലോയ്ഡ്, വോള്‍ട്ടാസ്, എച്ച്പി, ഹിറ്റാച്ചി, ഐഎഫ്ബി തുടങ്ങിയ ബ്രാന്‍ഡുകളില്‍ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡോ സിസി ഇഎംഐ സൗകര്യമോ ഉപയോഗിക്കുമ്പോള്‍ 5000 രൂപ വരെ ഇളവ് ലഭ്യമാക്കിയിട്ടുണ്ട്.