
കൊച്ചി: പ്രമേഹം നിയന്ത്രിക്കാന്‍ ഫൈബറടങ്ങിയ ഭക്ഷണ സപ്ലിമെന്‍റിന്‍റെ ദൈനംദിന ഉപയോഗം സഹായകമെന്ന് സര്‍വെ. രാജ്യത്തെമ്പാടുമായി 3,042 ടൈപ്പ് 2 പ്രമേഹമുള്ളവരെയും 152 ഡോക്റ്റര്‍മാരെയും ഉള്‍പ്പെടുത്തി നടത്തിയ "സ്റ്റാര്‍' (സര്‍വെ ഫോര്‍ മാനെജ്മെന്‍റ് ഒഫ് ഡയബെറ്റിസ് വിത്ത് ഫൈബര്‍ റിച്ച് ന്യൂട്രീഷന്‍ ഡ്രിങ്ക്) സര്‍വെ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫൈബര്‍ സമ്പുഷ്ട സപ്ലിമെന്‍റ് മൂന്നുമാസം കഴിച്ചവരും കഴിക്കാത്തവരുമായ പ്രമേഹ രോഗികളെ രണ്ടു ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്.
പ്രമേഹം നിയന്ത്രിക്കാന്‍ മരുന്നിനുമപ്പുറം ഭക്ഷണ ക്രമീകരണം അനിവാര്യമാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമായി നടന്ന വിവിധ ക്ലിനിക്കല്‍ പഠനങ്ങളിലും പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ ഫൈബര്‍ സമൃദ്ധ ഭക്ഷണത്തിന്‍റെ പങ്ക് വ്യക്തമായിട്ടുണ്ട്.
ഫൈബര്‍ കൂടുതലായി കഴിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് കൂടുതല്‍ ഉന്മേഷം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ വര്‍ധന, എച്ച്ബിഎ 1 സിയുടെയും ഗ്ലൂക്കോസിന്‍റെയും കുറവ്, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളുടെ എണ്ണവും ഡോസും കുറയ്ക്കല്‍ എന്നിങ്ങനെയുള്ള പ്രയോജനങ്ങള്‍ ലഭിക്കുമെന്ന് സര്‍വെയില്‍ പങ്കെടുത്ത ഡോക്റ്റര്‍മാര്‍ പറഞ്ഞു. സര്‍വെ ഫലം ഇന്ത്യന്‍ ജേണല്‍ ഒഫ് ക്ലിനിക്കല്‍ പ്രാക്റ്റീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.