ഫോറം മാളില്‍ ഫ്ലാഷ് സെയില്‍; 50% ഓഫറുമായി പ്രമുഖ ബ്രാന്‍ഡുകള്‍

101 രൂപയ്ക്ക് തെരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനം, ഫുഡ് ബ്രാൻഡുകളിലും ആകർഷകമായ ഡിസ്കൗണ്ട്, താരസമ്പന്നമായ മ്യൂസിക് ഫെസ്റ്റ്
ഫോറം മാളില്‍ ഫ്ലാഷ് സെയില്‍; 50% ഓഫറുമായി പ്രമുഖ ബ്രാന്‍ഡുകള്‍
Forum mall, Kochi
Updated on

കൊച്ചി: ഫോറം കൊച്ചിയില്‍ ജൂലൈ 5, 6, 7 തീയതികളില്‍ അതിവിപുലമായ ഫ്ലാഷ് സെയില്‍. നൂറിലധികം പ്രശസ്ത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വിവിധ വിഭാഗങ്ങളിലായി 50 ശതമാനം വിലക്കിഴിവിലാണ് വില്‍പ്പന മേളയില്‍ ലഭ്യമാകും.

നൂതന ഫാഷന്‍ വസ്ത്രങ്ങള്‍, ആക്‌സസറികള്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ഗൃഹാലങ്കാര വസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി, രുചിവൈവിധ്യമൊരുക്കുന്ന ഡൈനിങ് അനുഭവങ്ങള്‍ വരെ മേളയില്‍ ഒരുങ്ങും.

എച്ച് ആൻഡ് എം, മാര്‍ക്‌സ് ആൻഡ് സ്‌പെന്‍സര്‍, ലൈഫ്‌സ്റ്റൈല്‍, ഷോപ്പര്‍ സ്റ്റോപ്പ്, ബോഡി വര്‍ക്ക്സ് തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളുടെ നിരയായിരിക്കും മേളയുടെ പ്രധാന ആകര്‍ഷണം.

പിവിആര്‍ ഐനോക്‌സില്‍ 99 രൂപയ്ക്കും 101 രൂപയ്ക്കും തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനങ്ങളുണ്ടാകും. യൂമി, ദി ആര്‍ടിസ്റ്റ് ബൈ മാരിയറ്റ്, പഞ്ചാബ് ഗ്രില്‍, സ്റ്റാര്‍ബക്‌സ്, കെഎഫ്‌സി, ബാസ്‌കിന്‍ റോബിന്‍സ് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഭക്ഷണശാലകളില്‍ ഡിസ്‌കൗണ്ട് നിരക്കിൽ ട്രീറ്റുകള്‍ ഒരുക്കും.

ഷോപ്പിംഗ് മേളയുടെ ഭാഗമായി ജൂലൈ 6ന് നടക്കുന്ന താരസമ്പന്നമായ മ്യൂസിക് ഫെസ്റ്റിവലില്‍ റാപ്പര്‍ വേടന്‍, മാംഗോസ്റ്റിന്‍ ബാന്‍ഡ്, സ്‌മോക്കി ഡിജെ തുടങ്ങിയ പ്രശസ്തര്‍ അണിനരക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com