മോട്ടറോള ഫോണുകൾക്ക് ഫ്ളിപ്‌കാർട്ടിൽ മികച്ച ഓഫറുകൾ

മോട്ടോറോള എഡ്ജ് 40 5ജി ഫോണ്‍ 26,999 രൂപയ്ക്ക്
Motorola edge, Flipkart deepavali sale
Motorola edge, Flipkart deepavali sale
Updated on

കൊച്ചി: മോട്ടറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഫ്ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയിലില്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. മോട്ടോറോള എഡ്ജ് 40 5ജി ഫോണ്‍ 26,999 രൂപയ്ക്ക് ലഭ്യമാണ്. മോട്ടോ ജി, മോട്ടോ ഇ സീരീസിലുള്ള ഫോണുകള്‍ക്കും വിലക്കിഴിവുണ്ട്.

മോട്ടോ ജി54 5ജിയുടെ 8+128 ജിബി ഫോണിന് 13,999 രൂപയും 12+256 ജിബി വേരിയന്‍റിനു 15,999 രൂപയുമാണ് വില. ഇന്‍-ബില്‍റ്റ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ഇ13 ഫോണ്‍ 7,499 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയിലില്‍ ലഭ്യമാണ്.

ഐപി 68 റേറ്റിങ്ങുള്ള ഏറ്റവും കനം കുറഞ്ഞ 5 ജി സ്മാര്‍ട്ട്ഫോണായ മോട്ടോറോള എഡ്ജ് 40ക്ക് വയര്‍ലെസ് ചാര്‍ജിങ്ങിനൊപ്പം ഐഒഎസ് ഷേക്ക് ഫ്രീ വീഡിയൊകള്‍ എടുക്കുന്നതിനുള്ള ഹൊറൈസണ്‍ ലോക്ക് ഫീച്ചര്‍, 2 യുഎം അള്‍ട്രാ പിക്സല്‍ സാങ്കേതികവിദ്യ എന്നീ പ്രത്യേകതകളുമുണ്ട്.

50 എംപി അള്‍ട്രാ പിക്സല്‍ നൈറ്റ് വിഷന്‍ പ്രൈമറി ക്യാമറയും 13എംപി സെക്കന്‍ഡറി ക്യാമറയുമുള്ള മോട്ടോറോള എഡ്ജ് 40 നിയോയുടെ പ്രാരംഭ വില 22,999 രൂപയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com