Flipkart Republic Day sale
Flipkart Republic Day sale

ഐഫോണിന് ഉൾപ്പെടെ വിലക്കിഴിവുമായി ഫ്ളിപ്പ്‌കാർട്ട് സെയിൽ

ആപ്പിൾ ഉൽപ്പന്നങ്ങളിൽ കിഴിവ്; ഐഫോൺ 15 പ്രത്യേക ഓഫറിൽ
Published on

ഫ്ളിപ്പ്‌കാർട്ടിന്‍റെ റിപ്പബ്ലിക് ഡേ സെയിലിൽ ആപ്പിൾ ഐഫോൺ അടക്കമുള്ള പ്രീമിയം ഉത്പന്നങ്ങൾക്കും വമ്പൻ ഓഫറുകൾ. ജനുവരി 13ന് ആരംഭിച്ച സെയിൽ 19ന് അവസാനിക്കും.

80,000 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 15 ഫ്ലിപ്പ്‌കാർട്ട് നൽകുന്നത് 66,000 രൂപയ്ക്കാണ്. 17 ശതമാനം കിഴിവിൽ 14000 രൂപയാണ് ലാഭം.

എക്സ്ചേഞ്ച് അടിസ്ഥാനത്തിൽ വില വീണ്ടും കുറയും, അതായത് നൽകാനുള്ള ഉത്പന്നത്തിന്‍റെ മൂല്യം കണക്കാക്കി 55,000 രൂപയ്ക്കു വരെ ഐഫോൺ 15 സ്വന്തമാക്കാൻ സാധിക്കും.

ഇപ്പോഴും ഏറെ പ്രചാരമുള്ള ഐഫോൺ 14 ആകട്ടെ, 70,000 രൂപയ്ക്കു പകരം 58,000 രൂപയ്ക്കാണ് ഫ്ലിപ്പ്‌കാർട്ട് നൽകുന്നത്. ഇതിനും എക്സ്ചേഞ്ചിൽ പ്രത്യേകം ഓഫർ അധികമായി ലഭിക്കും.

logo
Metro Vaartha
www.metrovaartha.com