Lifestyle
ദോശ സാരി, ഇഡ്‌ലി ഷർട്ട്, ഐസ്ക്രീം ബാഗ്..!! കഴിക്കാൻ മാത്രമല്ല ഇത് ഫാഷനുമാണ് | Video
നമുക്കറിയാം വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും മേഖലകളിൽ എഐ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഓരോ ദിവസവും പുതിയ സാധ്യതകളാണ് എഐ സമ്മാനിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എഐയിൽ നിർമിച്ച രസകരമായ ഒരു വീഡിയോയാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളെ വസ്ത്രങ്ങളും വാച്ചും കമ്മലും അടക്കം ഫാഷൻ സ്റ്റേറ്റ്‌മെന്‍റുകളായി രൂപാന്തരപ്പെടുത്തിയിരിക്കുന്ന ഒരു വീഡിയോയാണിത്.
ആദ്യ കാഴ്ചയിൽ തന്നെ ഏറെ കൗതുകം ജനിപ്പിക്കുന്ന വീഡിയോ, കാഴ്ചക്കാർ ഒന്നിലധികം തവണ ആസ്വദിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ല. ഏപ്രിൽ 27 ന് 'hoohoocreations80' എന്ന ഉപയോക്താവാണ് എഐ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ദോശയിൽ തീർത്ത ഒരു സാരി അണിഞ്ഞ യുവതിയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.