"സ്പെയ്നിൽ എട്ട് മാസം കാത്തിരിക്കണം, ഇവിടെ 10 മിനിറ്റിൽ ഡോക്‌ടറെ കണ്ടു, വിശ്വസിക്കാനാവുന്നില്ല"; പ്രശംസിച്ച് വിദേശ വനിത

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് വെറോനിക്കയുടെ പ്രശംസ
foreign woman praises kerala health care

ആലപ്പുഴ ജനറൽ ആശുപത്രിയെ പ്രശംസിച്ച് വിദേശ വനിത

Updated on

വിദേശികൾ വരെ അംഗീകരിക്കുന്നതാണ് കേരളത്തിലെ ആരോഗ്യരംഗം. സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്നു എന്നത് പ്രശംസിക്കപ്പെടാറുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുവരെ നിരവധി പേരാണ് കേരളത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. ഇപ്പോൾ ആലപ്പുഴയിലെ ജനറൽ ആശുപത്രിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സ്പെയിനിൽ നിന്നുള്ള സോളോ ട്രാവലർ വെറോനിക്ക.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് വെറോനിക്കയുടെ പ്രശംസ. തന്‍റെ സ്വന്തം നാടായ സ്പെയ്നിൽ എട്ട് മാസം ഡോക്‌ടർക്കായി കാത്തിരിക്കേണ്ടി വരുമ്പോൾ ഇവിടെ വേണ്ടിവന്നത് വെറും പത്ത് മിനിറ്റാണ് എന്നാണ് വെറോനിക്ക പറയുന്നത്. സത്യത്തിൽ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കുന്നു. 'ഇന്ത്യയിലെ പബ്ലിക് ആശുപത്രിയിലെ അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് വെറോനിക വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്‍റെ നാടായ സ്പെയിനിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ ഏകദേശം എട്ടു മാസത്തോളം കാത്തിരിക്കണം. എന്നാൽ, ഇന്ത്യയിൽ നേരത്തെ ബുക്കിങ് എടുക്കണ്ട!. നേരെ ആശുപത്രിയിലേക്ക് എത്തുക. രജിസ്റ്റർ ചെയ്യുക. അതിനു ശേഷം പത്തു മിനിറ്റിൽ താഴെ മാത്രമാണ് ഡെർമറ്റോളജിസ്റ്റിനെ കാണാൻ വേണ്ടി കാത്തിരിക്കേണ്ടത്. ഇതെല്ലാം ഒരു പൊതു ആശുപത്രിയിലാണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യം. വെറോനിക്ക വിഡിയോയിൽ പറഞ്ഞു. ഇന്ത്യയിൽ മുഴുവൻ സ്ഥലത്തും ഇത്തരത്തിലാണോ എന്ന് തനിക്ക് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളും വെറോനിക്ക പങ്കുവച്ചിട്ടുണ്ട്.

ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വെറോനികയുടെ ഈ റീൽ കണ്ടിരിക്കുന്നത്. കേരളത്തിലേക്ക് വീണ്ടും വരണമെന്നു ക്ഷണിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് ഈ റീലിന് ലഭിച്ചിരിക്കുന്നത്.അതേസമയം, കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ഉണ്ടായ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുതെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com