ഐടി പ്രൊഫഷനിൽനിന്ന് കൃഷി എന്ന പാഷനിലേക്ക്

എസി മുറിയിൽ നിന്നു വെയിലത്തേക്കും ചെളിയിലേക്കും ഇറങ്ങാൻ ധൈര്യം കാണിക്കുകയും കാർഷിക മേഖലയിൽ വിജയം കൈവരിക്കുകയും ചെയ്ത വ്യക്തിത്വമാണ് സൗമ്യ പ്രഭാകരൻ
ഐടി പ്രൊഫഷനിൽനിന്ന് കൃഷി എന്ന പാഷനിലേക്ക്

നമിത മോഹനൻ

ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുന്നത് അത്ര എളുപ്പമല്ല. പക്ഷേ, ചാലക്കുടി സ്വദേശിയായ സൗമ്യ പ്രഭാകരൻ എസി മുറിയിൽ നിന്നു വെയിലത്തേക്കും ചെളിയിലേക്കും ഇറങ്ങാൻ ധൈര്യം കാണിക്കുകയും കാർഷിക മേഖലയിൽ വിജയം കൈവരിക്കുകയും ചെയ്ത വ്യക്തിത്വമാണ്. പഞ്ചായത്തിൽ നിന്നും ബ്ലോക്കുകളിൽ നിന്നുമെല്ലാം നിരവധി പുരസ്കാരങ്ങളാണ് സൗമ്യയെ തേടിയെത്തിയത്.

എന്തുകൊണ്ടാണ് ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കൃഷിപ്പണിയിലേക്ക് തിരിഞ്ഞതെന്ന് ചോദിച്ചാൽ, അങ്ങനെയൊരു എസി മുറിയിലിരുന്ന് ഒതുങ്ങിപ്പോവാൻ ആഗ്രഹിച്ചിരുന്നില്ലെന്നു മാത്രമേ പറയാനാകൂ എന്ന് സൗമ്യ.

''കൃഷി എനിക്കൊരു പാഷനായിരുന്നു അതു കൊണ്ടു കൂടിയാണ് ആ മേഖലയിലേക്ക് തിരിഞ്ഞത്. ഒരു തരത്തിൽ പറഞ്ഞാൽ ഏറ്റവും അധിരകം വെല്ലുവിളികൾ നിറഞ്ഞൊരു മേഖലയാണ് കൃഷി. ക്ഷമയും കായികാധ്വാനവും ധാരാളമായി വേണം. സ്ത്രീകൾക്ക് എത്രത്തോളം ഇത്തരം മേഖലകളിൽ ശോഭിക്കാനാവുമെന്നതിൽ പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ സ്ത്രീകൾക്ക് എല്ലാം സാധിക്കുമെന്നതാണ് യാഥാർഥ്യം. അതിനുള്ള ഉദാഹരണമാണ് എന്നെ പേലെ എല്ലാവരും ആഗ്രഹിക്കുന്ന ജോലി വിട്ട് കൃഷിപ്പണിയിലേക്കിറങ്ങി വിജയിക്കാനായ സ്ത്രീകൾ'', സൗമ്യ കൂട്ടിച്ചേർക്കുന്നു.

എന്‍റെ വിജയത്തിനു പിന്നിൽ എനിക്ക് വളരെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പലരും നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഒരു പരിമിതികളിലും പ്രശ്നങ്ങളിലും തോൽക്കാൻ ഞാൻ ത‍യാറായിരുന്നില്ല. നമ്മൾ നമ്മുടെ സ്വപ്നങ്ങളിലേക്ക് കടക്കുമ്പോൾ പിന്നോട്ട് പോവാനുള്ള കാരണങ്ങളാവും അധികവും. എന്നാൽ വിജയിക്കണമെന്ന ആത്മവിശ്വാസം മാത്രം മതി നമ്മുടെ സ്വപ്നങ്ങളിലേക്കെത്താൻ. എപ്പോൾ നമ്മൾ കംഫർട്ട് സോണിൽ നിന്ന് പുറത്തു ചാടാൻ ധൈര്യം കാണിക്കുന്നോ അപ്പോഴാണ് നമ്മളുടെ സ്വപ്നങ്ങളിലേക്ക് നമ്മൾ എത്തുന്നത്. - സൗമ്യ പറഞ്ഞു.

ഐടി മേഖലയിൽ നിന്നും പുറത്തു ചാടുക എന്നത് തനിക്കത്ര എളുപ്പമായിരുന്നില്ലെന്നും സൗമ്യ സമ്മതതിക്കുന്നു. എന്നാൽ, വിജയിക്കണമെന്ന ആഗ്രഹം എനിക്ക് കരുത്തായി. അതായിരുന്നു ഒരു സക്സസ് ഫുൾ വനിതയിലേക്കുള്ള എന്ന നിലയിലേക്കുള്ള പ്രയാണത്തിന്‍റെ തുടക്കം.

പലപ്പോഴും സമൂഹം നമ്മേ ഒരു സ്ത്രീയെന്ന നിലയിൽ നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാൽ, നമ്മുടെ ജീവിതത്തെ മറ്റുള്ളവരെങ്ങനെ നോക്കിക്കാണുന്നു എന്നതിലല്ല, മറിച്ച് നമ്മളെങ്ങനെ നമ്മുടെ ജീവിതത്തെ സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോവുന്നു എന്നതിലാണ് കാര്യം. റിസ്ക്കെടുക്കുന്നവരെ ജീവിതത്തിൽ വിജയിക്കൂ എന്നതാണ് എനിക്കൊരു സ്ത്രീയെന്ന നിലയിൽ വനിതാ ദിനത്തിൽ നൽകാനുള്ള സന്ദേശം- സൗമ്യ പറഞ്ഞുനിർത്തുന്നു.

Trending

No stories found.

Latest News

No stories found.