ഡിജിറ്റൽ ജീവിതം മടുത്തു; എഴുത്തും വരയുമായി ജെൻ സി

ഡിജിറ്റൽ ലോകത്തെ സമ്മർദത്തിൽ നിന്ന് മാറി ജീവിതം കൂടുതൽ ആസ്വദിക്കാനാവുന്ന അനലോഗ് ലൈഫ് സ്റ്റൈലാണ് ജെൻ സിക്കിടയിലെ പുതിയ ട്രെൻഡ്
gen z prefers analog life style

പുസ്തകങ്ങൾ, ഫോട്ടോഗ്രാഫി, ഡയറിയെഴുത്ത്, പെയ്ന്‍റിങ് തുടങ്ങിയവയാണ് ജെൻ സിയുടെ പുതിയ താത്പര്യങ്ങൾ.

AI - MV Graphics

Updated on

പുതിയ തലമുറ ഫുൾ ടൈം ഫോണിലാണെന്ന പരാതി എല്ലാ കോണുകളിൽ നിന്നും സ്ഥിരം കേൾക്കാറുണ്ട്. എന്നാൽ ഇപ്പോഴത്തെ ട്രെന്‍ഡ് അതല്ല, സ്വന്തം ഡിജിറ്റൽ ഉപകരണങ്ങളോട് അകലം പാലിക്കാനാണ് ജെൻ സിയുടെ പുതിയ നീക്കം. ഉണരുമ്പോൾ മുതൽ ഉറങ്ങുമ്പോൾ വരെ ഡിജിറ്റൽ ഉപകരണങ്ങളെ ചുറ്റിപ്പറ്റിയുള്ള ജീവിതം അവർക്ക് മടുത്തുവെന്നും അനലോഗ് ലൈഫ് സ്റ്റൈലിലേക്ക് മാറാനാണ് ജെൻ സിയുടെ നീക്കമെന്നുമാണ് വിവരം.

സോഷ്യൽ മീഡിയയിലാണ് ഇത്തരമൊരു ട്രെൻഡിറിനെക്കുറിച്ച് പ്രചരിക്കുന്നതെങ്കിലും ഡിജിറ്റൽ ലോകത്തിൽ നിന്നും മാറി നിൽക്കുന്നു എന്നതാണ് ഇതിന്‍റെ ഉള്ളടക്കം. അനലോഗ് ലൈഫ് സ്റ്റൈലിലേക്ക് പുതിയ ജനറേഷൻ കടക്കുന്നതിന്‍റെ സൂചനകൾ ലോകമെമ്പാടും പ്രതിഫലിച്ചു തുടങ്ങിയതായാണ് വിവരം.

സാങ്കേതികവിദ്യയുടെ ലോകത്ത് നിന്ന് മാറിനിന്ന് ജീവിതം കൂടുതൽ ആഴത്തിൽ ആസ്വദിക്കാനുള്ള ശ്രമമാണ് അനലോഗ് ലൈഫ് സ്റ്റൈലിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ സജീവവും ബോധപൂർവവുമായ ജീവിതം നയിക്കുന്ന രീതിയാണ്. ഫോണുകൾക്ക് പകരം പുസ്തകങ്ങൾ വായിക്കുക, ഫിലിം ഫോട്ടോഗ്രാഫി, കൈപ്പടയിലെഴുതുന്ന ഡയറികൾ, പടം വരയ്ക്കുക, പഴയ റെക്കോഡ് പ്ലെയറുകളിൽ പാട്ടു കേൾക്കുക എന്നിവയ്ക്ക് പുറമേ ഓൺലൈൻ ഡെലിവറി ആപ്പുകൾ ഉപേക്ഷിച്ച് നേരിട്ട് മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുക, വിന്‍റേജ് വസ്ത്രങ്ങളോട് താത്പര്യമേറുക തുടങ്ങിയവയെല്ലാം അതിന്‍റെ ഭാഗമാണ്.

നേരിട്ടുള്ള കൂടിക്കാഴ്ചകൾ, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇത് മാനസിക സമ്മർദം കുറയ്ക്കാനും സ്ലോ ലിവിങ് (Slow Living) പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

യുവ തലമുറയിൽ 60 ശതമാനത്തോളം പേരും സോഷ്യൽ മീഡിയയിൽ നിന്നും സമ്മർദം അനുഭവിക്കുന്നുണ്ടെന്നാണ് 2025 ലെ പഠന റിപ്പോർട്ടുകൾ പറ‍യുന്നത്. ഇതിൽ നിന്നും ബോധപൂർവമുള്ള തലമുറയുടെ പിന്മാറ്റമാണിത്. അമെരിക്ക പോലുള്ള രാജ്യങ്ങളിൽ ബുക്കുകളുടെയും മറ്റും വിറ്റു പോവുന്നതിൽ വലിയ വർധനവാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2030 ഓടെ അനലോഗ് വിപണി വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com