ഇതെന്താ ഇഡ്ഡലിയോ? ആരുമറിയാത്ത ചില രഹസ്യങ്ങൾ ഇഡ്ഡലിക്കുമുണ്ട്!!

അരിയില്ലാത്ത ഇഡ്ഡലിയെ കുറിച്ച് ചിന്തിക്കാനാവുമോ?

രാവിലെ ഗൂഗിൾ ഡൂഡിൽ കണ്ട് ഒന്ന് ഞെട്ടിക്കാണും. ഇതെന്താ ഇഡ്ഡലിയോ എന്ന് ചോദിച്ചും കാണും. വാഴയിലയിലതാ ചട്നിക്കും സാമ്പാറിനുമൊപ്പം ഇഡ്ഡലി വിളമ്പി വച്ചിരിക്കുന്നു. ആഹാ... എന്താ കാഴ്ച. എന്നാലും എന്താണ് ഇന്ന് ഇഡ്ഡലിക്ക് പ്രത്യേകത‍?

ഫുഡ് ആന്‍റ് ഡ്രിങ്ക് തീമിൽ അവതരിപ്പിക്കുന്ന ഡൂഡിൽ എന്നതിലുപരി മറ്റ് വിശദീകരണങ്ങളൊന്നും ഗൂഗിൾ നൽകിയിട്ടില്ല. ചിത്രം കണ്ട് ഇഡ്ഡലി ദിനമാണിതെന്ന് കരുതിയവരുണ്ട്. എന്നാൽ അങ്ങനെയല്ല, മാർച്ച് 30 നാണ് ലോക ഇഡ്ഡലി ദിനം.

ഇഡ്ഡലിയുടെ ചരിത്രം...

ഇന്തോനേഷ്യയിലാണ് ഇഡ്ഡലിയുടെ ഉത്‌ഭവമെന്നാണ് ചരിത്രം. പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് പേരുകേട്ടവരാണ് ദക്ഷിണേന്ത്യക്കാർ. ‌ce (Common Era) 800 നും 1200 ഇടയിലാവാം ഇഡ്ഡലി എന്ന ഭക്ഷണം ഇന്ത്യയിലെത്തുന്നതെന്നാണ് വിവരം.

ആദ്യ കാലത്ത് ഉഴുന്നുമാത്രമുപയോഗിച്ച് ആവിയിൽ വേവിച്ചെടുത്തിരുന്ന ഇഡ്ഡലി പിൽക്കാലത്ത് ഭക്ഷ്യക്ഷാമം മൂലം അരി കൂടി ചേർത്ത് ഉണ്ടാക്കുന്ന വിഭവമായി മാറിയെന്നാണ് കേട്ടു കേൾവി.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com